എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം പ്രവര്‍ത്തകന് നേരെ ബോംബാക്രമണം, സംഘര്‍ഷത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു
എഡിറ്റര്‍
Sunday 16th March 2014 1:39pm

sword-with-blood

കണ്ണൂര്‍: കണ്ണൂരില്‍ സി.പി.ഐ.എം ആര്‍.എസ്.എസ് സംഘര്‍ഷം. സി.പി.ഐ.എം പ്രവര്‍ത്തകന് നേരെ ബോംബാക്രമണമുണ്ടായതിന് പിന്നാലെയാണ് സംഘര്‍ഷം.

ഉറുവച്ചാല്‍ ബാവേട്ടുപാറയില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം വി. രാംദാസിന് നേരെ ഇന്നുച്ചയ്ക്ക് ബോംബാക്രമണം ഉണ്ടായി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രാംദാസിനെ ഒരു സംഘം ബോബ് എറിഞ്ഞ് വീഴ്ത്തുകയായിരുന്നു.

തുടര്‍ന്ന് രാംദാസിനെ ആശുപത്രിയിലേക്ക് മാറ്റിയതിന്റെ തൊട്ടുപിറകെ പെരിഞ്ചേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ചന്ദ്രന്റെ വീടിനു നേരെയും ബോംബേറുണ്ടായി.

ഇതേത്തുടര്‍ന്നാണ് ആര്‍.എസ്.എസ്-സി.പി.ഐ.എം സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഒരു വീടിന് നേരെ ബോംബേറുണ്ടായി. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സതീശനാണ് വെട്ടേറ്റത്. സംഘര്‍ഷം കണക്കിലെടുത്ത് സ്ഥലത്ത് പോലീസ ക്യാമ്പ് ചെയ്യുന്നുണ്ട്.

Advertisement