umman-chandyതിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ സി.പി.ഐ.എം നേതാക്കളെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ വന്ന മുഖ്യമന്ത്രി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കയ്യേറ്റങ്ങള്‍ക്കു മുന്നില്‍ മുഖം താഴ്‌ത്തേണ്ടി വന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മൂന്നാറില്‍ ഒരിഞ്ച് സര്‍ക്കാര്‍ ഭൂമിപോലും ഒഴിപ്പിക്കാന്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിച്ച് മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും വീണ്ടെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.