Categories

വി എസിന് സി.പി.ഐ.എമ്മിന്റെ മറുപടി

vs-achuthanandanതിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കനുകൂലമായി പ്രകടനം നടത്തിയവരെ അനുകൂലിച്ച് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത്. വി. എസ് കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ കാര്യങ്ങള്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നതാണെന്നും അച്ചടക്കലംഘനം പാര്‍ട്ടി ഗൗരവമായി കാണുമെന്നും സി.പി. ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അധിക്ഷേപിക്കുന്ന തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നിരുന്നു. ചില പാര്‍ട്ടി അനുഭാവികളും മെമ്പര്‍മാരും ഇത്തരം പ്രകടനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതിനെതുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. നടപടി സ്വീകരിച്ചത് മെയ് മാസത്തിലാണ്. ഇതിന് കേന്ദ്രകമ്മറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. സി.പി.ഐ.എം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന് പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടന്നിരുന്നു. കാസര്‍ഗോഡ് ജില്ലയുടെ നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ തുടങ്ങി വിവിധഭാഗങ്ങളിലും ഇത്തരത്തില്‍ പ്രകടനം നടന്നിരുന്നു. ഉദുമയില്‍ ഇത്തരത്തില്‍ വി.എസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തിയ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ മകനുള്‍പ്പെടെ ഒന്‍പതു പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതിനിനെതിരെ കഴിഞ്ഞദിവസം വി.എസ് പ്രതികരിച്ചിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നത് പാര്‍ട്ടി ഭരണഘടനാ വിരുദ്ധമാണെന്നും പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത് ശരിയായില്ലെന്നുമാണ് ഇന്നലെ കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി വി.എസ് പ്രതികരിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള