എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കില്ല; വാഗ്ദാനങ്ങളുമായി സി.പി.ഐ.എമ്മിന്റെ പ്രകടനപത്രിക പുറത്തിറക്കി
എഡിറ്റര്‍
Thursday 20th March 2014 4:27pm

cpi

ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായിയുള്ള സി.പി.ഐ.എമ്മിന്റെ പ്രകടനപത്രിക പുറത്തിറക്കി. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പത്രിക പുറത്തിറക്കിയത്.

കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കില്ലെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി പുതിയ സമിതി രൂപീകരിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ ആധാര്‍ നടപ്പാക്കില്ലെന്നും ഒരു കുടുംബത്തിന് 35 കിലോ ഭക്ഷ്യധാന്യം, വ്യക്തിക്ക് രണ്ട് രൂപയ്ക്ക് ഏഴ് കിലോ അരി, വാര്‍ധക്യകാല പെന്‍ഷന്‍ നാലായിരം രൂപ, മിനിമം വേതനം പ്രതിമാസം 10,000 രൂപ തുടങ്ങി ജനപ്രിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

ദേശീയതലത്തില്‍ മതേതര ബദല്‍ ശക്തിപ്പെടുത്തുമെന്നും വധശിക്ഷ നിര്‍ത്തലാക്കുമെന്നും പത്രികയില്‍ പറഞ്ഞിരിക്കുന്നു. ഇത് കൂടാതെ വനിത സംവരണ ബില്‍ നടപ്പിലാക്കുക, പുതിയ ഭക്ഷ്യസുരക്ഷാ നയം കൊണ്ടുവരിക, എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പടെയുള്ള മാരക കീടനാശിനി നിര്‍ത്തലാക്കുക എന്നിവയാണ് പ്രകടന പത്രികയില്‍ ഫറഞ്ഞിരിക്കുന്ന മറ്റ് പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.

Advertisement