എഡിറ്റര്‍
എഡിറ്റര്‍
രാജി തള്ളി: പ്രസന്‍ജിത്ത് ബോസിനെ സി.പി.ഐ.എം പുറത്താക്കി
എഡിറ്റര്‍
Saturday 23rd June 2012 4:25pm

ന്യൂദല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യു.പി.എ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം രാജിവച്ച പ്രസന്‍ജിത്ത് ബോസിനെ സി.പി.ഐ.എം പുറത്താക്കി. സി.പി.ഐ.എമ്മിന്റെ ഗവേഷണ വിഭാഗം കണ്‍വീനറായിരുന്നു പ്രസന്‍ജിത്ത് ബോസ്.

യു.പി.എ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ള പ്രണബ് മുഖര്‍ജിയെ പിന്തുണച്ചത് രാഷ്ട്രീയമായി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രസന്‍ജിത്ത് രാജിവെച്ചത്. സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയരേഖയുടെ ലംഘനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

എസ്.എഫ്.ഐയിലൂടെയാണ് പ്രസന്‍ജിത്ത് സി.പി.ഐ.എമ്മിലെത്തിയത്. ജെ.എന്‍.യു സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ശേഷം 2004-ലാണ് പാര്‍ട്ടി അംഗത്വം ലഭിച്ചത്.

Advertisement