cpim

തിരുവനന്തപുരം: ഏഴ് മണ്ഡലങ്ങളില്‍ തീരുമാനമാനമാവാതെ സി.പി.ഐ.എം ലോക്‌സാഭാ തിരെഞ്ഞെടുപ്പ് പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി.വടകരയില്‍ എ.എന്‍ ഷംസീറും കോഴിക്കോട് എ വിജയരാഘവനും മല്‍സരിക്കും.

പൊന്നാനി, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി എന്നിവടങ്ങളിലെ സ്ഥാനാത്ഥി നിര്‍ണയമാണ് നീട്ടിവെച്ചത്. എന്നാല്‍ ഇത് ഇന്ന് രാത്രിയും നാളെയുമായി ചര്‍ച്ചചെയ്യുമെന്നാണ് സൂചന.

കണ്ണൂരില്‍ പി.കെ ശ്രീമതിയെ സ്ഥാനാര്‍ഥിയാക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. കൊല്ലത്ത് നിലവിലുള്ള എം.എ ബേബി തന്നെ മത്സരിക്കും.

പാലക്കാട്ട് എം.ബി രാജേഷും ആലത്തൂരില്‍ പി.കെ ബിജുവും ആറ്റിങ്ങലില്‍ എ സമ്പത്തും മത്സരിക്കും. ആലപ്പുഴയില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബു മത്സരിക്കും. കാസര്‍ഗോട്ട് പി. കരുണാകരനെ വീണ്ടും മല്‍സരിപ്പിക്കാനാണ് തീരുമാനം. വ്യാഴാഴ്ച നടക്കുന്ന പാര്‍ട്ടി സംസ്ഥാനസമിതിയില്‍ ഈ സ്ഥാനാര്‍ഥിപട്ടിക സമര്‍പ്പിക്കും.

സി.പി.ഐ.എമ്മിന്റെ നാല് സിറ്റിംഗ് എം.പിമാര്‍ക്കും സീറ്റ് ലഭിച്ചു. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി സീറ്റുകള്‍ സംബന്ധിച്ച് ഇന്നു തീരുമാനമെടുക്കില്ല.