ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം 16-നും 17-നും ചേരും. പ്രധാനമായും കേരളത്തിലെയും പശ്ചിമബംഗാളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങളായിരിക്കും വിലയിരുത്തുക.

ഇന്ന് ചേര്‍ന്ന അവൈലബിള്‍ പി.ബി.യാണ് 16-നും 17-നും പി.ബി. ചേരാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് പാര്‍ട്ടിയുടെ ഭാവി നിലപാടകള്‍, നേതൃത്വം തുടങ്ങിയ വിഷയങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഈ യോഗത്തിലായിരിക്കും തീരുമാനിക്കുക.