എഡിറ്റര്‍
എഡിറ്റര്‍
വി.എസിനെതിരായ പ്രമേയം: അസ്വാഭാവികത ഇല്ലെന്ന് കേന്ദ്ര നേതൃത്വം
എഡിറ്റര്‍
Monday 27th January 2014 12:27pm

vs achuthananthan

ന്യൂദല്‍ഹി: ടി.പി വധക്കേസ്, നമോ വിചാര്‍ മഞ്ച് എന്നീ വിഷയങ്ങളിലെ പ്രസ്താവനകളെ തുടര്‍ന്ന് വി.എസിനെതിരെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി കൊണ്ടുവന്ന പ്രമേയത്തില്‍ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്ര നേതൃത്വം.

ഇതൊരു പ്രാദേശിക വിഷയം മാത്രമാണെന്നും പ്രാദേശിക വിഷയങ്ങളില്‍ സംസ്ഥാനകമ്മിറ്റിക്ക് തീരുമാനം എടുക്കാമെന്നും നേതൃത്വം അറിയിച്ചു. വിഷയത്തെകുറിച്ച് പരസ്യമായി പ്രതികരിക്കേണ്ടെന്നും ഇന്നു രാവിലെ ചേര്‍ന്ന പി.ബി തീരുമാനിച്ചു.

പരസ്യപ്രസ്താവന ആവര്‍ത്തിക്കരുതെന്നും ടി.പികേസിലും നമോവിചാര്‍ മഞ്ചിലും വി.എസിന്റെ അഭിപ്രായം അനുചിതമാണെന്നും കാണിച്ച് കഴിഞ്ഞദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വി.എസിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

ടി.പി കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കെ.കെ രമയുടെ ആവശ്യം നിയമവിരുദ്ധമെന്ന് സംസ്ഥാനകമ്മിറ്റി ഇന്നലെ വിലയിരുത്തി. സി.പി.ഐ.എം വിരുദ്ധരെ അണിനിരത്താനാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം രമ ഉന്നയിച്ചിരിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞു.

നമോവിചാര്‍ മഞ്ചിനോടൊപ്പം സഹകരിക്കാനും സംസ്ഥാനകമ്മിറ്റി തീരുമാനമെടുത്തിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരളാരക്ഷാ യാത്രയില്‍ നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും തീരുമാനമാനിച്ചിരുന്നു.

എന്നാല്‍ ഇവര്‍ക്ക് ഒരു വര്‍ഷത്തേക്ക് പൂര്‍ണ അംഗത്വം നല്‍കില്ല. ഇവരോട് വര്‍ഗബഹുജന സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement