Administrator
Administrator
തീരുമാനം പാര്‍ട്ടിയെ ശക്തിപ്പെടുത്തും: കോടിയേരി
Administrator
Friday 30th October 2009 10:54am

kodiyery
കൊച്ചി: പാര്‍ട്ടി സെക്രട്ടറിമാരുടെ കാലാവധി നിജപ്പെടുത്താനുള്ള നീക്കം പുതിയ കേഡര്‍മാര്‍ ഉയര്‍ന്നു വരുന്നതിന് സഹായിക്കുമെന്ന് പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇത് പാര്‍ട്ടിയെ ശക്തിപ്പെടും. വിവിധ ഘടകങ്ങളില്‍ ഒരിക്കല്‍ സെക്രട്ടറിമാരായാല്‍ എക്കാലവും സെക്രട്ടറിയായി തുടരുന്ന സാഹചര്യമുണ്ട്. അത് മാറും. കാലാവധിയെ സംബന്ധിച്ച അന്തിമതീരുമാനം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്നും കോടിയേരി അറിയിച്ചു.

പാര്‍ട്ടി ഭാരവാഹികളുടെ കാലാവധി ഒന്‍പതു വര്‍ഷമായി നിജപ്പെടുത്താന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

Advertisement