Administrator
Administrator
പി.ബി യോഗം തീരുമാനമാകാതെ പിരിഞ്ഞു
Administrator
Thursday 17th March 2011 4:19pm

ന്യൂദല്‍ഹി: വി.എസിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അവൈലബിള്‍ പി.ബി യോഗം തീരുമാനമാകാതെ പിരിഞ്ഞു. നാളെ രാവിലെ വീണ്ടും പി.ബി യോഗം ചേരുന്നുണ്ട്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്ന് സി.പി.ഐ.എം നേതാക്കള്‍ വ്യക്തമാക്കുന്നു. നാളെ രാവിലെ വരെ വിഷയം മറ്റ് ബി.ബി അംഗങ്ങളുമായും നേതാക്കളുമായും ചര്‍ച്ച ചെയ്യാന്‍ വിനിയോഗിക്കും.

സംസ്ഥാന കമ്മിറ്റി വി.എസിന് സീറ്റ് നിഷേധിച്ചതോടെ ബൃന്ദ കാരാട്ട് മുന്‍കയ്യെടുത്താണ് യോഗം വിളിച്ച് ചേര്‍ത്തത്. സംസ്ഥാന കമ്മിറ്റി വി.എസിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ കേന്ദ്ര നേതൃത്വത്തില്‍ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പി.ബി എടുത്ത തീരുമാനങ്ങള്‍ പ്രകാരമല്ല കാര്യങ്ങള്‍ നടന്നതെന്നാണ് ബൃന്ദ കാരാട്ട് അടക്കമുള്ളവരുടെ പരാതി. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇതു സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുകയാണെങ്കില്‍ വി.എസ് മത്സരിക്കണമെന്നാണ് പി.ബി നിലപാടെന്ന് യോഗത്തെ അറിയിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതിനായി പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സെക്രട്ടേറിയേറ്റ് യോഗത്തില്‍ കാരാട്ട് ഈ നിലപാടെടുത്തില്ലെന്നാണ് ആക്ഷേപം. വി.എസിന് വേണ്ടി സെക്രട്ടേറിയേറ്റില്‍ ചില അംഗങ്ങള്‍ രംഗത്ത് വന്നപ്പോള്‍ കാരാട്ടിന് പി.ബി നിലപാട് വ്യക്തമാക്കാമായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ലെന്നാണ് പരാതി.

Advertisement