ന്യൂദല്‍ഹി: ആഗസ്റ്റില്‍ വിപുലീകൃത കേന്ദ്ര കമ്മിറ്റി യോഗം പരിഗണിക്കുന്ന കരടു രാഷ്ട്രീയ രേഖക്ക്് അന്തിമ രൂപം നല്‍കാന്‍ സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ദല്‍ഹിയില്‍ നടക്കും. പിബി യോഗത്തില്‍ അന്തിമ രൂപം നല്‍കുന്ന കരടു രാഷ്ട്രീയ രേഖ ജൂലൈ 21 മുതല്‍ 23 വരെ നടക്കുന്ന കേന്ദ്ര കമ്മറ്റി യോഗം പരിഗണിക്കും.

വി എസ് അച്യുതാനന്ദനെ പി ബിയില്‍ തിരിച്ചടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അത്തരമൊരു ആവശ്യം പരിഗണിക്കില്ലെന്ന് ദേശീയ നേതാക്കള്‍ വ്യക്തമാക്കി.
വിലക്കയറ്റത്തില്‍ കേന്ദ സര്‍ക്കാറിനെ പ്രതി സ്ഥാനത്ത് നിറുത്തി പശ്ചിമ ബംഗാളിലും കേരളത്തിലും പിടിച്ച് നില്‍ക്കാനുള്ള തീരുമാനം പിബി എടുത്തേക്കും. കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കി നഷ്ടപ്പെട്ട ജനകീയ അടിത്തറ വീണ്ടെടുക്കാനും പിബി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും.