പത്തനംതിട്ട: സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വെട്ടിനിരത്തല്‍. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം തളളി തെരഞ്ഞെടുപ്പില്‍ മൂന്ന് പിണറായി പക്ഷക്കാര്‍ മത്സരിച്ചു ജയിച്ചു. മത്സരത്തില്‍ വി.എസ് പക്ഷത്തെ മൂന്ന് പ്രമുഖര്‍ തോറ്റു. ഏഴ് പേര്‍ മത്സരിച്ചിരുന്നു. കെ. പ്രകാശ് ബാബു, പി.ബി. ഹര്‍ഷകുമാര്‍, കെ.ആര്‍. പ്രമോദ് കുമാര്‍ എന്നിവരാണ് വിജയിച്ചത്. ഇതില്‍ കെ. പ്രകാശ് ബാബു സമ്മേളന പ്രതിനിധിയല്ല.

വി.എസ്. പക്ഷത്തെ പ്രമുഖരായ കെ.സി. രാജഗോപാല്‍, കെ.കെ. ശ്രീധരന്‍, അമൃതം ഗോകുലന്‍ എന്നിവരാണ് പരാജയപ്പെട്ടത്. കെ. അനന്തഗോപന്‍ തന്നെ ജില്ലാ സെക്രട്ടറിയായി തുടരും.

അതേസമയം, ജില്ലാ സമ്മേളനത്തില്‍ വിഭാഗീയത നടന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രനേതൃത്വം വ്യകത്മാക്കി. മുതിര്‍ന്ന നേതാക്കളുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ഇക്കാര്യം പറയാനാകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

പത്തനം തിട്ട ജില്ലയില്‍ പിണറായി പക്ഷം ന്യൂനപക്ഷമായിരുന്നു. പക്ഷേ ജില്ലാ സമ്മേളനത്തില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരിക്കുകയാണ്. പിണറായി പക്ഷത്തുനിന്നുളള എല്ലാ സ്ഥാനാര്‍ത്ഥികളും ജയിച്ചെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍. ഇതില്‍ തര്‍ക്കമായപ്പോള്‍ വീണ്ടും വോട്ടെണ്ണിയപ്പോഴാണ് വി.എസ്. പക്ഷത്തെ നാല് അംഗങ്ങള്‍ ജയിച്ചതായി കണ്ടെത്തിയത്.

Malayalam News
Kerala News in English