എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയില്‍ ജീര്‍ണത, നേതാക്കളില്‍ അനഭിലഷണീയ പ്രവണതകളെന്നും സി.പി.ഐ.എം
എഡിറ്റര്‍
Saturday 16th November 2013 9:17pm

cpim-flag

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ജീര്‍ണത നിലനില്‍ക്കുന്നുവെന്ന് സി.പി.ഐ.എം. പല കമ്മറ്റിയിലും നേതാക്കളിലും അനഭിലഷണീയ പ്രവണതകളുണ്ടെന്നും ഇത്തരം ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ മേല്‍ കമ്മറ്റികള്‍ ഇടപെടണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടിയിലെ ജീര്‍ണതക്ക് കാരണം പാര്‍ലിമെന്ററി വ്യാമോഹമാണെന്നും പലയിടത്തും അധികാരത്തിനുള്ള ശ്രമം പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

ചിലര്‍ അധികാരത്തിനും ധനസമ്പാദനത്തിനുമായി ശ്രമിക്കുന്നു. ഇതിനായി മാഫിയകളെ വരെ കൂട്ടുപിടിക്കുന്നു.  പാര്‍ട്ടിയുടെ പ്രധാന ശക്തി സ്‌ത്രോതസ്സായ ബ്രാഞ്ച് കമ്മറ്റികളുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണ്. ഇത് പുനുജ്ജീവിപ്പിക്കണം.

വ്യക്തിവിദ്വോഷങ്ങള്‍ വിഭാഗീയതയായി വളരാന്‍ അനുവദിക്കരുതെന്നും സി.പി.ഐ.എം പാലക്കാട് വച്ച് നടത്തുന്ന പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട സംഘടനാ രേഖയില്‍ വിലയിരുത്തുന്നു. പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട കരട് റിപ്പോര്‍ട്ടിന് സംസ്ഥാന സെക്രട്ടറിയേറ്റ അംഗീകാരം നല്‍കി.

നവംബര്‍ 27 മുതല്‍ 29 വരെ പാലക്കാട് വച്ചാണ് സി.പി.ഐ.എം പാര്‍ട്ടി പ്ലീനം നടക്കുന്നത്. 250 ഓളം പ്രതിനിധികള്‍ പ്ലീനത്തില്‍ പങ്കെടുക്കും. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരുമാണ് പ്ലീനത്തില്‍ പങ്കെടുക്കുക.

സംഘടനാ തലത്തിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനും സംഘടനാ പ്രവര്‍ത്തനങ്ങളിലും നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലും നിലനില്‍ക്കുന്ന പോരായ്മാകള്‍ പരിഹരിക്കാനുമാണ് അപൂര്‍വ്വമായി മാത്രം സംഘടിപ്പിക്കാറുള്ള പ്ലീനം വിളിക്കുന്നത്.

സംഘടനാ തലത്തിലെ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായാണ് പ്ലീനം സംഘടിപ്പിക്കുന്നത്.

Advertisement