Categories

ടാഗോര്‍ ഹാള്‍ പാര്‍ട്ടി സ്‌നേഹികളുടെ തീര്‍ത്ഥാടന കേന്ദ്രം-ചിത്രങ്ങള്‍

tv-rajesh-party-congress

അന്ന് കരഞ്ഞതിന് ഇന്ന് കടി-  അണികളെ അഭിവാദ്യം ചെയ്യാന്‍ പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ ഹാളില്‍ നിന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് പുറത്തിറങ്ങിയപ്പോള്‍ ആവേശം മൂത്ത് കൈക്ക് കടിക്കുന്ന പ്രവര്‍ത്തകന്‍

ചിത്രങ്ങള്‍: രാംകുമാര്‍

കോഴിക്കോട്: ഒരു തീര്‍ത്ഥാടന കേന്ദ്രം പോലെയാണിപ്പോള്‍ ടാഗോര്‍ ഹാള്‍. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമടങ്ങുന്ന വന്‍ ജനക്കൂട്ടം രാവിലെ മുതല്‍ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ടാഗോര്‍ ഹാള്‍ പരിസരത്തെത്തുകയാണ്. അകത്തേക്ക് പ്രവേശനം അനുവദിക്കില്ലെങ്കിലും തങ്ങളുടെ പ്രിയ നേതാക്കളെ ദൂരെ നിന്ന് കണ്ടും കാണാതെ അഭിവാദ്യം ചെയ്തും അവര്‍ തിരിച്ചുപോകുന്നു.

ഹാളിനുള്ളില്‍ സമ്മേളന പ്രതിനിധികള്‍ സംഘടനാ റിപ്പോര്‍ട്ടും പ്രത്യയശാസ്ത്രപ്രമേയങ്ങളും ഇഴകീറി ചര്‍ച്ച ചെയ്യുമ്പോള്‍ പുറത്ത് പ്രവര്‍ത്തകര്‍ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കയാണ്. വിവിധ ജില്ലകളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും പ്രത്യേക വാഹനങ്ങള്‍ വിളിച്ചും മറ്റുമാണ് ജനക്കൂട്ടമെത്തുന്നത്.

ടാഗോര്‍ ഹാള്‍ പ്രവേശന കവാടം കേന്ദ്രീകരിച്ച് തടിച്ചുകൂടിയ അണികളെ നിയന്ത്രിക്കാന്‍ റെഡ് വളണ്ടിയര്‍മാര്‍ നന്നേ പാടുപെടുകയും ചെയ്യുന്നുണ്ട്. സമ്മേളന പ്രതിനിധികള്‍ ഇടയ്ക്ക് പുറത്തിറങ്ങുമ്പോള്‍ മുദ്രാവാക്യം വിളികളുടെ ശക്തി വര്‍ധിക്കുന്നു. പിന്നെ ഇരു ഭാഗത്തു നിന്നും നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനും കൈകൊടുക്കാനുമുള്ള തിരക്കായി. ഇടക്ക് ആവേശം മൂത്ത ഒരു പ്രവര്‍ത്തകന്‍ ഡി.വൈ.എഎഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ ടി.വി രാജേഷിന്റെ കൈക്ക് കടിക്കുന്നതും കാണാമായിരുന്നു. പാര്‍ട്ടി പതാകയേന്തി ആവേശ ഭരിതനായ കാഷായ വേഷം ധരിച്ച സ്വാമിയും സമ്മേളന ഹാളിന് സമീപത്തെത്തിയവരിലുണ്ട്.

ചുവന്ന ശില്പങ്ങളുടെ നഗരം