എഡിറ്റര്‍
എഡിറ്റര്‍
എം.പി വീരേന്ദ്രകുമാറിനെ പിന്തുണക്കാന്‍ സി.പി.ഐ.എം വിമതര്‍ രംഗത്ത്
എഡിറ്റര്‍
Sunday 30th March 2014 6:24pm

veerendra-kumar

ഒറ്റപ്പാലം: പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി വീരേന്ദ്രകുമാറിനെ പിന്തുണക്കാന്‍ സി.പി.ഐ.എം വിമതര്‍ തീരുമാനിച്ചു.

രാഷ്ട്രീയ പാരമ്പര്യവും വ്യക്തി ഗുണവും പരിഗണിച്ചാണ് വീരേന്ദ്രകുമാറിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍, യു.ഡി.എഫിനുള്ള പിന്തുണയായി ഇതിനെ കാണരുതെന്നും ഒറ്റപ്പാലത്തെ സി.പി.എം വിമതര്‍ വ്യക്തമാക്കി.

സി.പി.ഐ.എം ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണെന്ന് വിമതര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വീരേന്ദ്രകുമാറിനായി പ്രവര്‍ത്തിക്കണമെന്നും വിമതര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരിക്കുകയാണ്.

ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടി നിലപാടാണ് വിമതരെ ഇത്തരത്തിലൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്.

Advertisement