തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാനുള്ള സി.പി.ഐ.എം യോഗം മാറ്റിവച്ചു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായുള്ള നേതൃയോഗങ്ങള്‍ 23 മുതല്‍ ചേരാനാണ് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്.

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. പ്രതിപക്ഷനേതാവിനെയും ഈ യോഗത്തില്‍ തീരുമാനിക്കും.