എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്ന് സി.പി.ഐ.എം പ്രകടനപത്രിക
എഡിറ്റര്‍
Sunday 2nd March 2014 2:40pm

western-ghat

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച്് പഠനം നടത്തിയ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കുന്ന കാര്യം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച പ്രശ്‌നം പ്രധാന പ്രചരണ വിഷയമാക്കാനും യോഗത്തില്‍ തീരുമാനമായി.

പ്രശ്‌നം പഠിക്കാന്‍ പുതിയ സമിതി രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുന്ന കാര്യവും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ യോഗത്തില്‍ ധാരണയായി.

ജനങ്ങളുടെയും ജനപ്രതിനിധികളുടേയും അഭിപ്രായത്തോടൊപ്പം പരിസ്ഥിതി ശാസ്ത്രജ്ഞരുടേയും അഭിപ്രായം കേട്ട് പുതിയ റിപ്പോര്‍ട്ടിനായി സമിതിയെ രൂപീകരിക്കണമെന്ന ആവശ്യമാണ് സി.പി.ഐ.എം ഉന്നയിക്കുക.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യം പാര്‍ട്ടിക്ക് അനുകൂലമാണെന്ന് കേന്ദ്രകമ്മിറ്റി യോഗം വിലയിരുത്തി.

കോണ്‍ഗ്രസ് വിരുദ്ധ വികാരമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി യു.ഡി. എഫിനുള്ളിലും പ്രശ്‌നങ്ങളുണ്ട്. ഇത് പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും യോഗം വിലയിരുത്തി.

Advertisement