Administrator
Administrator
കാ­ശ്­മീ­രി­ന് പ­ര­മാവ­ധി സ്വ­യം ഭ­ര­ണാ­വ­കാ­ശം നല്‍­കണം: സി പി ഐ എം
Administrator
Saturday 7th August 2010 9:26pm

വിജയവാ­ഡ: കശ്­മീ­രി­ന് പ­ര­മാവ­ധി സ്വ­യം ഭര­ണം നല്‍­കാ­വു­ന്ന ത­ര­ത്തില്‍ രാ­ഷ്ട്രീ­യ പ­രി­ഹാ­ര­ത്തി­ന് കേ­ന്ദ്ര സര്‍­ക്കാര്‍ ത­യ്യാ­റാ­വ­ണ­മെ­ന്ന് സി പി ഐ എം ജ­ന­റല്‍ സെ­ക്രട്ട­റി പ്ര­കാ­ശ് കാ­രാട്ട്. പ്രശ്‌­നം പരമ്പരാഗത മാര്‍ഗ്ഗത്തി­ലൂടെ പരിഹരിക്കാനാ­വില്ല. എല്ലാ വിഭാഗം ജനങ്ങളുമാ­യി തുറന്ന സംഭാ­ഷ­ണ­ത്തി­ന് സര്‍­ക്കാര്‍ ത­യ്യാ­റാ­വണം. കാ­ശ്­മീ­രി­ലെ നി­ല­വി­ലെ പ്ര­ശ്‌­നം പ­രി­ഹ­രി­ക്കു­ന്ന­തില്‍ സര്‍­ക്കാര്‍ പ­രാ­ജ­യ­പ്പെ­ട്ട­ി­രി­ക്ക­യാ­ണ്. സം­ഘര്‍­ഷ­ത്തില്‍ കൂ­ടു­തല്‍ പേര്‍ കൊല്ല­പ്പെ­ടുന്ന­ത് ആശ­ങ്കാ ജ­ന­ക­മാ­ണ്. വിജയവാഡയില്‍ നടക്കു­ന്ന സി പി ഐ എം വിപുലീകൃത കേന്ദ്ര കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘കശ്മീരിന് പരമാവധി സ്വയംഭരണം നല്‍കുന്ന രീതിയിലുള്ള രാഷ്ട്രീയ ചട്ടക്കൂ­ട് നി­ര്‍­മ്മി­ക്കേ­ണ്ട­തു­ണ്ട് കാശ്മീരികളുടെ വ്യക്തിത്വവും പ്രത്യേക പദവിയും സംരക്ഷിച്ചുള്ളതാാവ­ണം അത്. പോലീസ് വെടിവെപ്പില്‍ നിരവധി യുവാക്കള്‍ കൊല്ലപ്പെടാനിടയായ സംഭവം യുവജനങ്ങളെ ഇന്ത്യക്കെതിരെ തിരിയാന്‍ മാത്രമാണ് ഉപകരി­ക്കുക. ദേശീയ ഐക്യം കേന്ദ്രീകൃത സമീപനത്തിലൂടെ പരിഹരിക്കാനാവില്ല. ഓരോ മേഖലയുടേയും വൈവിധ്യം അംഗീകരിക്കുന്ന ഫെഡറല്‍ സംവിധാനമാണ് ആവ­ശ്യം.’- അ­ദ്ദേ­ഹം പ­റഞ്ഞു.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കു­ക­യാണ്. ക്രിസ്ത്യാനികളുടെയും മുസ്്‌ലിംകളുടെയും പൗരന്മാരെന്ന നിലയിലുള്ള അവകാശങ്ങള്‍ ഇവിടങ്ങളിലെ സര്‍ക്കാരുകള്‍ ഹനിക്കു­ക­യാ­ണ്. ബി ജെ പി ഭരിക്കുന്ന കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങ­ളെ പീ­ഡി­പ്പി­ക്കു­ക­യാണ്. വ്യാജ ഏറ്റുമുട്ടലുകളും കൂട്ടക്കൊലകളും മ­റ­ച്ചുവെക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഭരണകുടത്തേയും പോലിസിനേയും എപ്രകാരമാണ് ഉപയോഗിച്ചതെന്ന് അടുത്തി­ടെ പുറ­ത്ത് വ­ന്ന റി­പ്പോര്‍­ട്ടു­കള്‍ വ്യ­ക്ത­മാ­ക്കു­ന്നു­ണ്ട്.

ഭീകരാക്രമണങ്ങളെ ശക്തമായി നേരിടണമെങ്കില്‍ വര്‍ഗീയ കക്ഷികളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു ദാക്ഷിണ്യവും കാണിക്കാന്‍ പാടില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ടിതമായാണ് ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് രാജ്യത്തിനും ജനങ്ങളുടെ ഐക്യത്തിനും ഹാനികരമാണ്-കാരാട്ട് പ­റഞ്ഞു. നവഉദാരവല്‍ക്ക­ര­ണ ന­യങ്ങള്‍ വിപണിയെ ആരാധിക്കുന്നതും അത്യാഗ്രഹവും അതിമോഹവും വര്‍ധിപ്പിക്കു­ന്ന­താണ്. ഈ തത്വശാസ്­ത്ര­മാ­ണ് കോണ്‍­ഗ്ര­സ് പി­ന്തു­ട­രു­ന്നത്.-അദ്ദേ­ഹം വ്യ­ക്ത­മാക്കി.

മാവോയിസ്റ്റുകള്‍ സി പി ഐ എം പ്രവര്‍ത്തകരെയാണ് ലക്ഷ്യമി­ടു­ന്നത്. ജനാധിപത്യത്തിലും നിയമത്തിലും അവര്‍ വിശ്വസി­ക്കു­ന്നില്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവരുമായി രഹസ്യ ബന്ധമുണ്ട്്. തൃണമൂല്‍ കോണ്‍ഗ്രസ്­ മാവോ സഖ്യം 250 സി.പി.എം അനുഭാവികളെയാണ് പശ്ചിമ ബംഗാളില്‍ ഇതിനകം കൊലപ്പെടുത്തിയതെന്ന് കാരാട്ട് ആരോപിച്ചു.

ത്രിപുര മുഖ്യമന്ത്രി മണിക് സര്‍കാര്‍, കേരള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, സീതാറാം യെച്ചൂരി, എം.കെ പാന്‍ഥെ, വൃന്ദ കാരാട്ട്, ബിമന്‍ ബസു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ അസാന്നിധ്യം ശ്ര­ദ്ധി­ക്ക­പ്പെട്ടു. ചികില്‍സയിലായതിനാല്‍ കേരള മുഖ്യമ്രന്തി വി എസ് അച്ച്യുതാനന്ദനും യോഗത്തിനെത്തിയി­ട്ടില്ല.

Advertisement