ന്യൂദല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ലിനായി സമരം നടത്താനിരുന്ന അണ്ണാ ഹസാരെയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ സി.പി.ഐ.എം രംഗത്തെത്തി.

ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ് ഹസാരെയുടെ അറസ്റ്റെന്ന് സി.പി.ഐ.എം വ്യക്തമാക്കി. അറസ്റ്റിനെ സി.പി.ഐ.എം അപലപിച്ചു.