ന്യൂദല്‍ഹി: വോട്ടിങ് യന്ത്രങ്ങളുടെ കാര്യക്ഷമത തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സംഘടിപ്പിച്ച പ്രദര്‍ശനം സംശയങ്ങള്‍ മുഴുവന്‍ ദുരീകരിച്ചില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചതുപോലുള്ള ‘ഹാക്കിങ്’ വെല്ലുവിളി ഏറ്റെടുത്തല്ല സി.പി.ഐ.എം പ്രതിനിധി സംഘം കഴിഞ്ഞദിവസം സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ പങ്കെടുത്തതെന്നും മറിച്ച്, വിവിപാറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാക്രമീകരണങ്ങളുടെ സഹായത്തോടെ േേവാട്ടിങ് യന്ത്രങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നാണ് സംഘം പരിശോധിച്ചതെന്നും സി.പി.ഐ.എം പര്ത പ്രസ്താവനയില്‍ പറഞ്ഞു.


Also read ബി.ജെ.പിക്ക് ഇന്ത്യയെക്കുറിച്ച് ബോധ്യമില്ല; ആകെ അറിയുന്നത് നാഗ്പൂരിനെക്കുറിച്ച്; മോദിയില്‍ നിന്നാണ് പ്രപഞ്ചത്തിലെ അറിവ് ഉണ്ടാവുന്നതെന്നാണ് ബി.ജെ.പിക്കാരുടെ ധാരണ: രാഹുല്‍ ഗാന്ധി


വോട്ടിങ് യന്ത്രങ്ങളുടെ മദര്‍ബോര്‍ഡുകളില്‍ ലോജിക്ക് അനലൈസറോ ബസ് പ്രോട്ടോകോള്‍ അനലൈസറോ പോലെയുള്ള സാങ്കേതികഉപകരണങ്ങള്‍ ഘടിപ്പിച്ച് പരിശോധന നടത്താന്‍ സംഘം ആഗ്രഹിച്ചിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം.

ഈ ഘട്ടത്തില്‍ അത്തരം പരിശോധനകള്‍ നടത്താന്‍ സാധിക്കില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതികരണം. നിരവധി വിലക്കുകള്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ വോട്ടിങ് യന്ത്രങ്ങളുടെ സ്വതന്ത്രമായ പരിശോധന നടത്താനോ സാങ്കേതിക, സുരക്ഷാ കുറ്റങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനോ സംഘത്തിന് സാധിച്ചില്ല.


Dont miss ‘നിങ്ങള്‍ നുണ പറയുകയാണ്’; മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ കഴിയില്ലെന്ന സംഘപരിവാരത്തിന്റെ നുണപ്രചരണം പൊളിച്ചടുക്കി നിരുപമ റാവു


തെരഞ്ഞെടുപ്പ് കമീഷന്റെ സാങ്കേതികവിദഗ്ധസമിതിയുമായി വോട്ടിങ് യന്ത്രങ്ങളുടെ രൂപകല്‍പ്പനയും സുരക്ഷാസജ്ജീകരണങ്ങളും ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സി.പി.ഐ.എം പ്രതിനിധി സംഘം വിശദമായ ചര്‍ച്ച നടത്തി. ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സമിതി അവകാശപ്പെട്ടെങ്കിലും വിശദമായ പരിശോധനകള്‍ക്ക് അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ ഈ അവകാശവാദം ശരിയാണെന്ന് നേരിട്ട് ബോധ്യപ്പെടാന്‍ അവസരം ലഭിച്ചില്ല.

അതേസമയം വോട്ടിങ് യന്ത്രങ്ങള്‍ക്ക് ഒപ്പം വിവിപാറ്റ് സംവിധാനം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് പ്രതിനിധിസംഘം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. എല്ലാ തെരഞ്ഞെടുപ്പുകളിലും വിവിപാറ്റ് സംവിധാനമുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്ന 2013ലെ സുപ്രീംകോടതി ഉത്തരവ് നിര്‍ബന്ധമായും നടപ്പാക്കണമെന്ന ആവശ്യം സി.പി.ഐ.എം വീണ്ടും ഉന്നയിച്ചു.


You must read this ‘മാതൃകയായി കേരള സര്‍ക്കാര്‍’; സ്വന്തം ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ പൊതു ചര്‍ച്ചയ്ക്ക് സമര്‍പ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍