Categories

ചാ­റ്റര്‍­ജി­ക്കെ­തി­രെ സി പി ഐ എം

ന്യൂദല്‍ഹി: പ്ര­കാ­ശ് കാ­രാ­ട്ടി­നെ­തിരായ സോ­മ­നാ­ഥ് ചാ­റ്റര്‍­ജി­യു­ടെ പ­രാ­മര്‍­ശം തെറ്റാ­യ പ­രാ­മര്‍­ശ­ങ്ങ­ളാ­ണെന്ന് സി പി ഐ എം. ആ­ണ­വ ക­രാര്‍ വി­ഷ­യ­ത്തില്‍ യു പി എ വി­ടാ­നു­ള്ള തീ­രു­മാ­നം ആദ്യം അം­ഗീ­ക­രി­ച്ച ചാ­റ്റര്‍­ജി പി­ന്നീ­ട് അ­തി­നെ എ­തിര്‍­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് സി പി ഐ എം പോ­ളി­റ്റ് ബ്യൂറോ വാര്‍­ത്താ കു­റി­പ്പില്‍ വ്യ­ക്ത­മാക്കി.

2008 ജു­ലൈ­യില്‍ തീ­രു­മാ­നം അം­ഗീ­ക­രി­ച്ച് സ്­പീ­ക്കര്‍ സ്ഥാ­നം രാ­ജി­വെ­ക്കാ­മെ­ന്ന­റി­യി­ച്ച് കൊ­ണ്ട് ചാ­റ്റര്‍­ജി പാര്‍­ട്ടി­ക്ക് ക­ത്ത് നല്‍­കി­യി­രുന്നു. എ­ന്നാല്‍ പി­ന്നീ­ട് അ­ദ്ദേ­ഹം അ­തില്‍ നി­ന്ന് പിന്‍­മാ­റു­ക­യാ­യി­രുന്നു. ത­ന്നെ പു­റ­ത്താ­­ക്കാ­നു­ള്ള തീ­രു­മാനം പൊ­ളി­റ്റ്­ബ്യൂ­റോ­യിലെ അ­ഞ്ച് അം­ഗ­ങ്ങള്‍ മാ­ത്ര­മാ­ണ് പി­ന്തു­ണ­ച്ച­തെന്ന ചാ­റ്റര്‍­ജി­യു­ടെ വാ­ദം ശ­രി­യ­ല്ലെ­ന്നും പ്ര­സ്­താ­വ­ന­യില്‍ വ്യ­ക്ത­മാ­ക്കു­ന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സോമനാഥ് ചാറ്റര്‍ജി തന്റെ ആത്മകഥയില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ വിമര്‍ശി്ക്കുന്നത് കരുതിക്കൂട്ടിയാണെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടു­ത്തുകയെന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്നും സി പി ഐ എം പശ്ചിമ ബംഗാള്‍ സെക്രട്ടറി ബിമന്‍ ബോ­സ് വ്യ­ക്ത­മാ­ക്കി­യി­രുന്നു.

‘കീപ്പിങ് ദ ഫെയ്ത്ത്: മെമ്മറീസ് ഓഫ് എ പാര്‍ലമെന്‍േററിയന്‍’ എന്നപേരില്‍ അദ്ദേഹം എഴുതിയ ആത്മകഥയിലാണ് കാരാ­ട്ടിനും പാര്‍­ട്ടി­ക്കു­മെ­തി­രെ രൂ­ക്ഷ വി­മര്‍­ശ­ന­മു­ന്ന­യി­ച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ അപ്രസക്തമാക്കിയത് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ധാര്‍ഷ്ട്യവും അസഹിഷ്ണുതയുമാണെ­ന്ന് ചാ­റ്റര്‍ ജി പ­റ­യുന്നു. ആത്മകഥ ആഗസ്റ്റ് 21ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രകാശനം ചെ­യ്യും.

തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമായിരുന്നെന്ന് കുറ്റപ്പെടുത്തുന്ന സോമനാഥ്, സ്­പീക്കര്‍ സ്ഥാനം രാജിവെക്കരുതെന്ന് ജ്യോതിബസു നിര്‍ദേശിച്ചിരുന്നതായും ഇക്കാര്യം ബസു സീതാറാം യെച്ചൂരിയുമായി ചര്‍ച്ചചെയ്തതായും വിശദീകരിക്കുന്നു. എന്നാല്‍, ബസുവിന്റെ അഭിപ്രായം പോളിറ്റ് ബ്യൂറോ ചര്‍ച്ചചെയ്തുപോലുമില്ല. 17 അംഗ പോളിറ്റ് ബ്യൂറോയിലെ അഞ്ച് അംഗങ്ങള്‍ മാത്രമാണ് തന്നെ പുറത്താക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചത്. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയായിരുന്നു പുറ­ത്താ­ക്ക­ലെന്നും പു­സ്­ത­ക­ത്തില്‍ പ­റ­ഞ്ഞി­രുന്നു. ചാ­റ്റര്‍­ജി­യു­ടെ ആത്മകഥ ആത്മകഥ ആഗസ്റ്റ് 21ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രകാശനം ചെ­യ്യും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.