തിരുവനന്തപുരം: ഇടമലയാര്‍ അഴിമതിക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍കഴിയുന്ന ആര്‍.ബാലകഷ്ണപിള്ളയ്ക്ക് മോചനത്തിന് തുല്യമായ ആനുകൂല്യം നല്‍കിയ യു.ഡി.എഫ് സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിയ്ക്കുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സി.പി.ഐ.എം ഇക്കാര്യം വ്യക്തമാക്കുന്നത്.

ജയില്‍ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പിള്ളയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നല്‍കാനുള്ള തീരുമാനം ജയില്‍ശിക്ഷയെ അസാധുവാക്കുന്ന നടപടിയാണെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു.