Categories

Headlines

സി.പി.ഐ.എം ഓഫീസിന് തീവെച്ചു

fire

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി റോഡിലെ സി.പി.ഐ.എം കൊല്ലം ബ്രാഞ്ച് കമ്മറ്റി ഓഫിസും പാര്‍ട്ടി നോര്‍ത്ത് ലോക്കല്‍ കമ്മറ്റി ഓഫിസും അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു. രണ്ട് ഓഫിസുകളും ഒരു കെട്ടിടത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്. ഇന്നു പുലര്‍ച്ചെ രണ്ടോടെയാണു തീവെച്ചതെന്നു കരുതുന്നു. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.

ഓഫീസുകളുടെ പൂട്ടു തകര്‍ത്ത് മണ്ണെണ്ണയൊഴിച്ചു തീ വെക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
തീ ഉയരുന്നതു കണ്ടു സമീപത്തെ വീട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. രണ്ടു യൂനിറ്റ് ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്. ഓഫിസ് രേഖകളും ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിനശിച്ചു. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകിട്ടു കൊല്ലത്ത് സി.പി.ഐ.എമ്മിന്റെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.