തിരുവനന്തപുരം: സി.പി.ഐ.എമ്മിലെ വാര്‍ത്ത ചോര്‍ത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച വൈക്കം വിശ്വന്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ വാര്‍ത്ത ചോര്‍ത്തലിനെക്കുറിച്ചാണ് അന്വേഷിച്ചത്.

വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പെട്ട മൂന്ന് പേരെ കുറ്റക്കാരായി അന്വേഷണ സംഘം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.   എ. വിജയരാഘവനായിരുന്നു കമ്മീഷനിലെ മറ്റൊരു അംഗം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.