ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.ഐ.എം പി.ബി തീരുമാനം അംഗീകരിച്ച് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി. വോട്ടെടുപ്പില്ലാതെയാണ് തീരുമാനം അംഗീകരിച്ചത്.

ബിജെപിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചേര്‍ന്ന് മുന്നോട്ടു പോകണമെന്ന നിലപാടില്‍ ഉറച്ചു നിന്ന സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളികളഞ്ഞാണ് കേന്ദ്ര കമ്മറ്റിയുടെ തീരുമാനം.
കോണ്‍ഗ്രസുമായി ഒരുബന്ധവും പാടില്ലെന്ന് കാരാട്ടും കേരള ഘടകവും ശക്തമായി വാദിച്ചു. എന്നാല്‍ ബന്ധം എന്നത് സഖ്യമല്ലെന്നും കോണ്‍ഗ്രസുമായി സഹകരണം വേണം എന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട്.


Also Read കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ രോമത്തില്‍ പോലും മുറിവേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല; ബി.ജെ.പി നേതാവ് സരോജ് പാണ്ഡേക്ക് മറുപടിയുമായി കോടിയേരി


അതേ സമയം കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന നിലപാട് കേന്ദ്ര കമ്മറ്റിയില്‍ വീണ്ടും ഉന്നയിക്കുമെന്ന് സി.പി.ഐ.എം ബംഗാള്‍ ഘടകം പറഞ്ഞു. ഇതിനായി പി.ബിയില്‍ നല്‍കിയ രേഖകളില്‍ മാറ്റം വരുത്താനും പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച ജനുവരിയില്‍ ചേരുന്ന കേന്ദ്ര കമ്മറ്റിയില്‍ ആവശ്യം വീണ്ടും ഉന്നയിക്കാനുമാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം.