ന്യൂദല്‍ഹി: പാര്‍ലമെന്റിനു മുന്നില്‍ കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാര്‍ ധര്‍ണ നടത്തി. റെയില്‍ വേ കേരളത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്ന ആവശ്യമുയര്‍ത്തിയാണ് ധര്‍ണ.

പാലക്കാട് കോച്ച് ഫാക്ടറി, കൊച്ചി മെട്രോ റെയില്‍വേ, ചേര്‍ത്തല വാഗണ്‍ ഫാക്ടറി തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നില്ല.. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ കേരളത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് എം.പി മാര്‍ കുറ്റപ്പെടുത്തി.

Subscribe Us:

നേരത്തെ ധര്‍ണതൊഴിലുറപ്പ് പദ്ധതിക്കുള്ള കേന്ദ്രഫണ്ട് കേരള സര്‍ക്കാര്‍ പാഴാക്കിയെന്ന് ആരോപിച്ച് പാര്‍ലമെന്റിനു മുന്നില്‍ സംസ്ഥാനത്തു നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ധര്‍ണ നടത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് എം.പിമാര്‍ ആരോപിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച ഫണ്ടില്‍ 250 കോടി സംസ്ഥാനം വിനിയോഗിച്ചില്ലെന്ന് കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.