എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ ദീപം തെളിയിച്ച് സി.പി.ഐ.എം എം.എല്‍.എ: ചിത്രങ്ങള്‍ പുറത്ത്
എഡിറ്റര്‍
Wednesday 31st May 2017 11:02am

കോഴിക്കോട്: ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ ദീപം തെളിയിച്ച് സി.പി.ഐ.എം എം.എല്‍.എ. ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന്‍ ആണ് ആര്‍.എസ്.എസ് സംഘടിപ്പിച്ച പുസ്തക വിതരണ പരിപാടിയില്‍ പങ്കെടുത്തത്.

പരിപാടിയില്‍ പങ്കെടുത്ത് കെ.യു അരുണന്‍ ദീപം തെളിയിക്കുന്ന ചിത്രം വി.ടി ബല്‍റാം എം.എല്‍.എയാണ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്.

‘സ്വര്‍ഗീയ ഷൈനിന്റെ പാവന സ്മരണയ്ക്ക്’ എന്ന പേരില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തതും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തതുമെല്ലാം കെ.യു അരുണന്‍ എം.എല്‍.എയായിരുന്നു.

‘ പകല്‍CPM_പകല്‍തന്നെRSS’ എന്ന ഹാഷ്ടാഗോടുകൂടിയാണ് ബല്‍റാം ഈ ചിത്രം പങ്കുവെച്ചത്.

‘ഓഡിറ്റ് ചെയ്യപ്പെടേണ്ട ഒരേയൊരു ജനപ്രതിനിധി വി.ടി.ബല്‍റാമാണ് എന്ന് കരുതുന്നവര്‍ക്ക് ഈ ഫോട്ടോ കണ്ടില്ലെന്ന് നടിക്കാവുന്നതാണ്.’ എന്ന കുറിപ്പും ഈ ചിത്രത്തിനൊപ്പം വി.ടി ബല്‍റാം പോസ്റ്റു ചെയ്തിരുന്നു.

ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരിക്കുകയാണ്. അരുണന്‍ എം.എല്‍.എയുടെ നടപടിയെ വിമര്‍ശിച്ചും പ്രസ്തുത പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്തുകൊണ്ടും നിരവധി പേരാണ് ഈ പോസ്റ്റിനു കീഴെ കമന്റു ചെയ്യുന്നത്.

Advertisement