എഡിറ്റര്‍
എഡിറ്റര്‍
ആവശ്യത്തില്‍ ഉറച്ച് നിന്നാല്‍ ജനതാദളിന് സീറ്റ് നല്‍കാന്‍ സി.പി.ഐ.എമ്മില്‍ ധാരണ
എഡിറ്റര്‍
Tuesday 11th March 2014 2:22pm

mathew-t-thomas

തിരുവനന്തപുരം: ജനതാദള്‍ എസിന് സീറ്റ് നല്‍കാന്‍ സി.പി.ഐ.എം സെക്രട്ടേറിയറ്റില്‍ ധാരണയായി. സീറ്റ് ആവശ്യമെന്ന നിലപാടില്‍ ജനതാദള്‍ ഉറച്ച് നില്‍ക്കുകയാണെയങ്കില്‍ സീറ്റ് നല്‍കാമെന്നാണ് യോഗത്തില്‍ തീരുമാനമായത്.

കോട്ടയം സീറ്റ് നല്‍കിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അതേസമയം വടകരയിലും എറണാകുളത്തുമടക്കം സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വടകരയിലേയും എറണാകുളത്തേയും ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ രൂക്ഷമായ എതിര്‍പ്പാണ് സി.പി.ഐ.എം ജില്ലാ കമ്മറ്റി  അംഗങ്ങളില്‍ നിന്നുപോലും ഉയരുന്നത്.

നിയമസഭയില്‍ നാല് അംഗങ്ങള്‍ ഉള്ള ജനതാദളില്‍ നിന്നും ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തിനായി ശക്തമായ ആവശ്യമായിരുന്നു ഉയര്‍ന്നത്. മുന്നണിയില്‍ തങ്ങളുടെ ആവശ്യത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ഒറ്റയക്ക് മത്സരിക്കാനും ജനതാദള്‍ എസ്സ് തീരുമാനിച്ചിരുന്നു.

കൊല്ലം സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇടത് ജനാധിപത്യ മുന്നണി വിടാന്‍ ആര്‍.എസ്.പി തീരുമാനിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കാവുന്ന ഘട്ടത്തിലാണ്  ജനതാദളിന്റെ ആവശ്യം പരിഗണിക്കാന്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി.പി.ഐ.എം തീരുമാനിക്കുന്നത്. ആര്‍.എസ്.പിയുടെ തീരുമാനത്തിന് ശേഷം ജനതാദള്‍ എസ്സ സീറ്റിനായുള്ള സമ്മര്‍ദ്ധം ശക്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ കോഴിക്കോടിനെ ചൊല്ലി സി.പി.ഐ.എമ്മുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്  ജനതാദള്‍ എസ്സ് പിളര്‍ന്നിരുന്നു. വീരേന്ദ്രകുമാര്‍ നേതൃത്വത്തില്‍ രൂപികരിച്ച പുതിയ പാര്‍ട്ടി സോഷ്യലിസ്റ്റ് ജനത യു.ഡി.എഫില്‍ ഘടകകക്ഷിയാവുകയും ചെയ്തു.

Advertisement