എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എമ്മിന്റെ അഖിലേന്ത്യാ ജാഥക്ക് തുടക്കമായി
എഡിറ്റര്‍
Sunday 24th February 2013 4:32pm

തിരുവന്തപുരം: സി.പി.ഐ.എമ്മിന്റെ അഖിലേന്ത്യാ ജാഥകള്‍ക്ക് തുടക്കമായി. ഞായറാഴ്ച വൈകുന്നേരം കന്യാകുമാരിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ജാഥ ക്യാപ്റ്റന്‍ എസ്.രാമചന്ദ്രന്‍പിള്ളയ്ക്ക് പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. ജാഥയോടനുബന്ധിച്ച് നടന്ന പൊതുയോഗവും നാഗര്‍കോവിലില്‍  പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

യു.പി.എ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായാണ് ജാഥ സംഘടിപ്പിക്കുന്നത്.

Ads By Google

കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്രകമ്മറ്റി തീരുമാനത്തിലാണ് ദേശീയ തലത്തില്‍ ജാഥകള്‍ സംഘടിപ്പിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചത്. സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം എസ് രാമചന്ദ്രന്‍പിള്ള നേതൃത്വം നല്‍കുന്ന ജാഥയാണ് കേരളത്തില്‍ കൂടി കടന്നുപോകുന്നത്.

കേരളത്തിലൂടെ കടന്നുപോകുന്ന ജാഥ മുംബൈയില്‍ നിന്ന് സീതാറാം യെച്ചൂരി നയിക്കുന്ന ജാഥയില്‍ മാര്‍ച്ച് 12-ന് ലയിക്കും. മാര്‍ച്ച 19ന് നാല് ജാഥകളും ഡല്‍ഹിയില്‍ എത്തും. മാര്‍ച്ച് 19-ന് സി.പി.ഐ.എം നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചോടെ അഖിലേന്ത്യ ജാഥയ്ക്ക് സമാപനമാവും.

കേരളത്തിലെ സി.പി.ഐ.എം. പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. താന്‍ കൂടി പങ്കെടുത്ത കേന്ദ്രകമ്മറ്റി തീരുമാനപ്രകാരമാണ് ജാഥയെന്നായിരുന്നു വി.എസിന്റെ വിശദീകരണം.

എസ്.രാമചന്ദ്രന്‍ പിള്ളയ്ക്കു പുറമെ പി.ബി.അംഗം എം.എ.ബേബി, കേന്ദ്ര സെക്രട്ടേറിയറ്റംഗം ശ്രീനിവാസ റാവു, കേന്ദ്ര കമ്മിറ്റിയംഗം സുധ സുന്ദരരാമന്‍ എന്നിവരാണ് ജാഥയിലെ മറ്റ് നേതാക്കള്‍.

തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ഫിബ്രവരി 25 ന് രാവിലെ 11 ന് ജാഥയ്ക്ക് വരവേല്‍പ്പ് നല്‍കും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജാഥയെ കേരളത്തിലേക്ക് സ്വീകരിക്കും.

തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ആറ്റിങ്ങല്‍ മാമം ഗ്രൗണ്ടില്‍ സ്വീകരണയോഗം നടക്കും. 26, 27 തീയതികളില്‍ ജാഥ കേരളത്തില്‍ പര്യടനം നടത്തും.
മാര്‍ച്ച് 19ന് എല്ലാ ജാഥകളും ന്യൂദല്‍ഹിയില്‍ എത്തും. സി.പി.ഐ.എമ്മിന്റെ അഖിലേന്ത്യാ ദാഥക്ക് സമാപനം കുറിച്ച് പാര്‍ലമെന്റ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം ദേശീയ നേതൃത്വം അറിയിച്ചു.

Advertisement