ലാല്‍ഗഡ് ഓര്‍മകള്‍ മായ്ച്ചുകളയാന്‍ ബംഗാളികളുടെ മനസ്സില്‍ നിന്നു മായ്ക്കാന്‍ ഈ റാലിയ്ക്കാകുമോ?

Subscribe Us:

2009 ജൂണ്‍ 16നാണ് ലാല്‍ഖട്ടിലെ സി.പി.ഐ.എം ഓഫീസ് മാവോവാദികള്‍ ആക്രമിക്കുകയും പാര്‍ട്ടി നേതാവ് അനൂജ് പാണ്ടെയുടെ വീട് കയ്യേറ്റം ചെയ്യുകയും ചെയ്തത്. അന്ന് ഇവിടുത്തെ ഇവിടുനിന്നും ഒരുപാടുപേര്‍ വീടും നാടും വിട്ട് ഓടിപ്പോയി.

18മാസങ്ങള്‍ക്കുശേഷം പാര്‍ട്ടി ഓഫീസ് വീണ്ടും തുറന്നു. അതേ ദിവസം ഏകദേശം 12000പേരെ പങ്കാളികളാക്കികൊണ്ട് പാര്‍ട്ടി റാലിയും സംഘടിപ്പിച്ചു. ധരംപൂരില്‍ നിന്നും പന്ത്രണ്ടു കിലോമീറ്റര്‍ ദൂരെലാല്‍ഗഡ്  വരെ. ഇവിടെ നിന്നും ഓടി പോയവരെ തിരികെ എത്തിക്കുന്നതിനായ പാര്‍ട്ടികണ്ടെത്തിയ മാര്‍ഗം. ഒരു റാലികൊണ്ടൊന്നും ആ ഭികരതയെ മറക്കാനാവല്ലെന്ന് അവര്‍തന്നെ സമ്മതിക്കുമ്പോഴും പതിയെ ആ ഭീകരതയെ മായ്ക്കാനാകുമെന്ന   ശുഭപ്രതീക്ഷയിലാണ് സി.പി.ഐ.എം.

സംസ്ഥാനത്തിന്റെ പലഭാഗത്തും മാവോയിസ്റ്റ് ഭീഷണി കൂടുകയാണുണ്ടായത്. 20ഓളം സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ക്ക് വേരുണ്ടെന്നാണ് കണക്ക്. ആഭ്യന്തര സുരക്ഷയ്ക്കുതന്നെ ഭീഷണിയായി മാറുന്ന മവോവാദികള്‍. ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാര്‍. ഇതിനിടയില്‍ പ്രതികരിക്കാനാകാതെ ഭയന്നുവിറച്ച് കൂറേ ജനങ്ങളും.