cpim

കൊച്ചി: ആസിയാന്‍ കരാറിനെതിരെ സി.പി.ഐ.എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങല തുടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവകളും അടങ്ങിയ 30 ലക്ഷത്തോളം പേര്‍ മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്നുവെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. സി.പി.ഐ.എമ്മിന്റെ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ശക്തിപ്രകടനം കൂടിയായിരുന്നു ആസിയാനെതിരെയുള്ള മനുഷ്യച്ചങ്ങല.
പ്രതീക്ഷിച്ചതിലപ്പുറത്തെ വിജയമാണ് മനുഷ്യച്ചങ്ങലയെന്ന് നേതാക്കള്‍ പങ്കുവെച്ചു. തേക്കടി ദുരന്തത്തിന്റെയും മഴയും കാരണം പരിപാടിക്ക് മങ്ങലേല്‍ക്കുമെന്ന് ആശങ്കപ്പെട്ടിരുന്നെങ്കിലും ജന പങ്കാളിത്തം മറിച്ചായിരുന്നു. പരിപാടിക്ക് മുന്നോടിയായി രാജ്ഭവന് മുന്നില്‍ നടന്ന പൊതു സ്മമേളനം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. നവ കൊളോണിയിലസിത്തിന്റെ ഇടപെടലാണ് കരാറെന്ന അദ്ദേഹം പറഞ്ഞു.