എഡിറ്റര്‍
എഡിറ്റര്‍
ഷുക്കൂര്‍ വധം: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി പിടിയില്‍
എഡിറ്റര്‍
Friday 25th May 2012 3:22pm

തളിപ്പറമ്പ്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി.പി.ഐ.എം അരിയില്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി യു.വി. വേണു ഉള്‍പ്പെടെ ആറുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വളപട്ടണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.  നേരത്തെ ലോക്കല്‍ കമ്മറ്റിയംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയിരുന്ന ഷുക്കൂര്‍ ഫെബ്രുവരി 20 നാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സി.പി.ഐ.എം-ലീഗ് സംഘര്‍ഷത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകം.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 18 പേരടങ്ങുന്ന പ്രതിപ്പട്ടിക നേരത്തെ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Advertisement