cpimന്യൂ­ദല്‍­ഹി: പാര്‍­ട്ടി സെ­ക്ര­ട്ട­റി­മാ­രു­ടെ കാ­ലാവ­ധി പ­ര­മാവ­ധി മൂ­ന്ന് കാ­ല­യള­വ് വ­രെ­യാ­യി നി­ശ്ച­യി­ക്കാന്‍ സി പി ഐ എം കേ­ന്ദ്ര­ക­മ്മി­റ്റി യോ­ഗം തീ­രു­മാ­നി­ച്ചു. ഇ­തി­നാ­യി അ­ടു­ത്ത പാര്‍­ട്ടി കോണ്‍­ഗ്ര­സില്‍ ഭ­ര­ണ ഘ­ട­ന ഭേ­ദഗ­തി ചെ­യ്യും. ജ­ന­റല്‍ സെ­ക്രട്ട­റി ഉള്‍­പ്പെ­ടെ­യു­ള്ള­വ­രു­ടെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ നി­രീ­ക്ഷി­ക്കാന്‍ അ­ച്ച­ട­ക്ക സ­മി­തി­യെ നി­ശ്ച­യി­ക്കും. ഇ­തി­ന്റെ പ്ര­വര്‍­ത്ത­നം, ഘ­ട­ന എന്ന­ത് സം­ബ­ന്ധിച്ച് ഡിസം­ബര്‍ അ­വ­സാ­നമോ ജ­നുവ­രി ആ­ദ്യമോ ചേ­രു­ന്ന കേ­­ന്ദ്ര ക­മ്മി­റ്റി­യില്‍ തീ­രു­മാ­ന­മു­ണ്ടാകും.

നിരവധി വര്‍ഷമായി ഒരേ നേതാക്കള്‍ ഉന്നത പദവി വഹിക്കുന്നുവെന്ന അംഗങ്ങളുടെ പരാതിയെത്തുടര്‍­ന്നാ­ണ് കാ­ലവ­ധി മൂ­ന്ന് കാ­ല­യ­ള­വാ­യി നി­ശ്ച­യി­ക്കാന്‍ തീ­രു­മാ­നി­ച്ചത്. ഇ­തി­ന് പ­ക്ഷെ പാര്‍്­ട്ടി ഭ­ര­ണ­ഘ­ട­ന­യില്‍ ഭേ­ദഗ­തി വ­രു­ത്തണം. നേതാക്ക­ളും ഒ­പ്പ­മു­ള്ള­വരും ചേര്‍ന്ന് ചേര്‍ന്ന് പാര്‍ട്ടി പിടിച്ചടക്കു­ന്നുവെന്ന പരാതി വിവിധ നേതാക്കള്‍ ഉന്നയിച്ചു. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ പോളിറ്റ് ബ്യൂറോ പരിഗണിച്ച ശേഷമായിരിക്കും നടപ്പിലാക്കുക. ആറ് മാസത്തിനകം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ പൊതു അഭിപ്രായമുയര്‍ന്ന­ത്.

മാ­വോ­യി­സ്­റ്റുക­ളെ ജ­നങ്ങ­ളെ അ­ണി­നിര­ത്തി നേ­രി­ടു­മെന്നും സായു­ധ ആ­ക്ര­മ­ണ­ത്തി­ലൂ­ടെ അവ­രെ കീ­ഴ­ട­ക്കാ­മെ­ന്ന് സി പി ഐ എം വി­ശ്വ­സി­ക്കു­ന്നി­ല്ലെന്നും യോ­ഗ­ തീ­രു­മാ­ന­ങ്ങള്‍ വി­ശ­ദീ­ക­രിക്ക­വെ ജ­ന­റല്‍ സെ­ക്രട്ട­റി പ്ര­കാ­ശ് കാ­രാ­ട്ട് അ­റി­യിച്ചു.