എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം നേതാവിന്റെ മകനെ വീട്ടില്‍ കയറി ആക്രമിച്ചു: പിന്നില്‍ പാര്‍ട്ടി അംഗങ്ങളുള്‍പ്പെട്ട സംഘമെന്ന് പരാതി
എഡിറ്റര്‍
Tuesday 22nd August 2017 9:32am

തലശേരി: വടക്കുമ്പാട് പാറക്കെട്ടില്‍ സി.പി.ഐ.എം നേതാവിന്റെ മകനെ പാര്‍ട്ടി അംഗങ്ങളുള്‍പ്പെട്ട സംഘം വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കുണ്ടാഞ്ചേരി ബാലന്റെ മകനെയാണ് ആക്രമിച്ചത്.

ആക്രമണത്തില്‍ പരുക്കേറ്റ പാറക്കെട്ട് മാലയാട്ട് ഹൗസില്‍ ലിപിന്‍, ഭാര്യ ആതിര എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിപിന്റെ തലയ്ക്കും കൈക്കും വെട്ടേറ്റിട്ടുണ്ട്.

ലിപിന്റെ സുഹൃത്ത് ഷൈജിന്‍ സഞ്ചരിച്ച കാര്‍ ബൈക്കുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഷൈജിനുവേണ്ടി ലിപിനും സംസാരിച്ചിരുന്നു. ഇതാണ് അക്രമത്തിനു കാരണമെന്നാണ് ലിപിന്‍ പറയുന്നത്.


Also Read: ആര്‍.എസ്.എസ് കോട്ടയില്‍ എ.ബി.വി.പി തകര്‍ന്നപ്പോള്‍ വോട്ടെണ്ണിയത് തെറ്റിയെന്ന ബഹളവുമായി ബി.ജെ.പി: റീകൗണ്ടിങ്ങിലും തോല്‍വിയായതോടെ നാണംകെട്ട് മടക്കം


സംഭവവുമായി ബന്ധപ്പെട്ട് ഷൈജിന്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബൈക്ക് ഓടിച്ച ആള്‍ ലിപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് രാത്രി 11 മണിയോടെ ഒരുസംഘം വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് ലിപിന്‍ പറയുന്നത്.

ആക്രമണം തടയാന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യയ്ക്ക് മര്‍ദ്ദനമേറ്റത്. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ലിപിന്റെ സഹോദരിയെയും ആക്രമിച്ചതായി പരാതിയില്‍ പറയുന്നുണ്ട്.

ആക്രമണത്തിനിടെ അക്രമികളില്‍ ഒരാളുടെ ഫോണ്‍ ലിപിന്റെ വീട്ടില്‍ നഷ്ടപ്പെട്ടിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്കുമാറ്റിയതിനു പിന്നാലെ അക്രമികള്‍ ഫ്യൂസ് ഊരിയശേഷം ലിപിന്റെ വീട്ടില്‍ തിരിച്ചെത്തി ഫോണ്‍ തിരിച്ചുതരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഫോണ്‍ പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

Advertisement