Categories

ഇ­രി­ണാ­വ് പ­ദ്ധ­തി: സി പി ഐ എം ചര്‍­ച്ച ചെ­യ്­തി­ട്ടില്ല: പി ശശി

ക­ണ്ണൂര്‍: ഇ­രി­ണാ­വ് പദ്ധ­തി സി പി ഐ എം ചര്‍­ച്ച ചെ­യ്­തി­ട്ടി­ല്ലെ­ന്ന് പാര്‍­ട്ടി ക­ണ്ണൂര്‍­ജില്ലാ സെ­ക്രട്ട­റി പി ശ­ശി വ്യ­ക്ത­മാക്കി. എല്‍ ഡി എ­ഫ് ഭ­രി­ക്കു­മ്പോള്‍ ജ­നങ്ങ­ളെ ദ്രോ­ഹിച്ചു­കൊ­ണ്ടു­ള്ള ഒ­രു­പ­ദ്ധ­തിയും ന­ട­പ്പാ­ക്കി­ല്ലെന്നും ശ­ശി കൂ­ട്ടി­ച്ചേര്‍­ത്തു.

ഇ­രി­ണാ­വില്‍ താ­പ­വൈ­ദ്യു­തി നില­യ­മോ, സി­മന്റു ഫാ­ക്ടറിയോ ന­ട­പ്പാ­ക്കില്ല. പാര്‍­ട്ടി­യു­ടെ ഒ­രു­ഘ­ട­കവും പ­ദ്ധ­തി­യെ­ക്കു­റി­ച്ച് ചര്‍­ച്ച ചെ­യ്­തി­ട്ടി­ല്ലെന്നും ശ­ശി പ­റഞ്ഞു. പ­ദ്ധ­തി­യു­മാ­യി ബ­ന്ധ­പ്പെ­ട്ട് പാര്‍­ട്ടി­യില്‍ ഭി­ന്ന­ത രൂ­ക്ഷ­മാ­യെ­ന്ന് റി­പ്പോര്‍­ട്ടു­ക­ളു­ണ്ടാ­യി­രുന്നു. ഇ പി ജ­യ­രാ­ജന്‍ അ­ട­ക്ക­മു­ള്ള ചി­ല മു­തിര്‍­ന്ന നേ­താ­ക്കള്‍ പ­ദ്ധ­തി­ക്കെ­തി­രെ പ­ര­സ്യ­മാ­യി രം­ഗ­ത്തെ­ത്തി­യി­രു­ന്നു.

ഇ­രി­ണാ­വില്‍ താ­പ­വൈ­ദ്യു­തി നില­യ­മോ, സി­മന്റ് ഫാ­ക്ടറിയോ ന­ട­പ്പാ­ക്കു­മെ­ന്ന് ക­മ്മ്യൂ­ണി­സ്റ്റ് പാര്‍ട്ടിയോ സര്‍ക്കാറോ പ­റ­ഞ്ഞി­ട്ടി­ല്ലെ­ന്ന് ഇ പി ജ­യ­രാ­ജന്‍ സ്വ­കാ­ര്യ ചാ­ന­ലി­ന­നു­വ­ദി­ച്ച അ­ഭി­മു­ഖ­ത്തില്‍ അ­ഭി­പ്രാ­യ­പ്പെ­ട്ടി­രു­ന്നു. എ­ന്നാല്‍ ന­ട­പ­ടി­ക്ര­മ­ങ്ങള്‍ പാ­ലി­ച്ചു­കൊ­ണ്ട് മാ­ത്ര­മാ­ണ് ജ­യ­പ്ര­കാ­ശ് പ­വര്‍ വെ­ഞ്ചര്‍ ലി­മി­റ്റ­ഡി­ന് 168 ഏ­ക്ക­ര്‍ ഭൂ­മി കൈ­മാ­റി­യ­തെ­ന്ന് വ്യാ­വ­സായി­ക വ­കു­പ്പു­മന്ത്രി എ­ളമ­രം കരീം നേര­ത്തെ പ­റ­ഞ്ഞി­രുന്നു. സിമന്റ് നിര്‍­മ്മി­ക്കു­ന്ന പ്ലാന്റ് സ്ഥാ­പി­ക്ക­ണ­മെ­ന്ന നിര്‍­ദ്ദേ­ശം നി­രാ­ക­രി­ച്ച­ശേ­ഷ­മാ­ണ് ഭൂമി­കൈ­മാ­റ്റം ന­ട­ന്ന­തെ­ന്നും കരീം വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.