കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.ഐ.എം നേതാവിനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനസ് ജില്ലയിലെ കുള്‍ട്ടാലെ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഇച്ഛാ ഗയാനെയാണ് സംഘം കൊലപ്പെടുത്തിയത്.

Ads By Google

വെടിവെച്ചതിന് ശേഷം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

Subscribe Us:

സംഭവത്തിന് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് സി.പി.ഐ.എം  ജില്ലാ സെക്രട്ടറി സുജന്‍ ചക്രബര്‍ത്തി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സ്ഥലത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.