എഡിറ്റര്‍
എഡിറ്റര്‍
എറണാകുളത്ത് സി.പി.ഐ.എം നേതാവിന് കുത്തേറ്റു; വടുതലയില്‍ ഇന്ന് സി.പി.ഐ.എം ഹര്‍ത്താല്‍
എഡിറ്റര്‍
Friday 9th June 2017 8:54am


കൊച്ചി: ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കുത്തേറ്റ് സി.പി.ഐ.എം നേതാവിന് ഗുരുതര പരുക്ക്. സി.പി.ഐ.എം വടുതല ലോക്കല്‍ കമ്മിറ്റി അംഗവും, ഡി.വൈ.എഫ്.ഐ എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡന്റും ചുമട്ടുതൊഴിലാളി യൂണിയന്‍ സിറ്റി യൂണിറ്റ് വൈസ് പ്രസിഡന്റുമായ എം.എം ജിനേഷിനാണ. കുത്തേറ്റത്.


Also read   കര്‍ഷകര്‍ വെടിയേറ്റു വീഴുമ്പോള്‍ യോഗാഭ്യാസവുമായി കേന്ദ്രകൃഷിമന്ത്രി; കര്‍ഷക പ്രശ്‌നത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ യോഗ ചെയ്യാന്‍ നിര്‍ദ്ദേശം


ഇന്നലെ രാത്രി എട്ടരയോടെ വടുതലയില്‍ വച്ചാണ് ജിനേഷിന് കുത്തേല്‍ക്കുന്നത്. ഗുരുതരമായി പരുക്കേറ്റ ജിനേഷിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ ബി.ജെ.പി വടുതല പച്ചാളം ഏരിയ പ്രസിഡന്റും ആര്‍.എസ്.എസ് കാര്യവാഹകുമായ അനില്‍, ബി.ജെ.പി നേതാവ് ബിജു പച്ചാളം എന്നിവരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദല്‍ഹിയില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമത്തിന് ശേഷം കേരളത്തിലും അക്രമ സംഭവങ്ങള്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെ 1.10നാണ് കോഴിക്കോട് മോഹനന്‍ മാസ്റ്റര്‍ക്ക് നേരെ അക്രമണം ഉണ്ടായത്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച് കണാരന്‍ സ്മാരകമന്ദിരത്തിലെത്തിയ സെക്രട്ടറിക്ക് നേരെയാണ് ബോംബേറുണ്ടായത്. കാറില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന അക്രമിസംഘം സ്റ്റീല്‍ ബോംബുകളെറിയുകയായിരുന്നു.


Dont miss ബി.ജെ.പിയ്ക്ക് തിരിച്ചടിയായി കശാപ്പ് നിരോധനം; മേഘാലയയില്‍ പാര്‍ട്ടിയില്‍ കൂട്ട രാജി; നേതാക്കള്‍ക്ക് പിന്നാലെ പാര്‍ട്ടി വിട്ടത് 5000ത്തിലേറെ പേര്‍


Advertisement