കൊല്‍ക്കത്ത: മമതയെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പ്രസ്താവന പിന്‍വലിച്ചുകൊണ്ട് സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ അനില്‍ ബസു മാപ്പു പറഞ്ഞു. മമതക്ക് മാപ്പ് എഴുതി നല്‍കുകയായിരുന്നു.

‘ഹ്യൂഗ്ലിയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഞാന്‍ പ്രതിപക്ഷ നേതാവിനെതിരെ അശ്രദ്ധമായി പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കുന്നു. അത് ഞങ്ങളുടെ പാര്‍ട്ടിയുടെ നയങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും എതിരാണ്. അതിനാല്‍ ആളുകള്‍ക്കിടയില്‍ ഒരു തെറ്റായ ധാരണയുണ്ടാവുമെന്ന് ഞാന്‍ തിരിച്ചറിയുന്നു. മോശം വാക്കുകള്‍ ഉപയോഗിച്ചുപോയതില്‍ ഞാന്‍ മാപ്പുപറയുന്നു.’ അദ്ദേഹം എഴുതി.

അദ്ദേഹത്തിന്റെ വിവാദമായ പ്രസ്താവന ഇതായിരുന്നു: ‘മമതയ്ക്ക് പണം നല്‍കുന്നത് അമേരിക്കയാണ്. എന്ത് കൊണ്ടാണ് അവര്‍ ചെന്നൈയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും പണം സ്വീകരിക്കാത്തത്. പണക്കാരായ ക്ലൈന്റുകള്‍ വരുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമുണ്ടാവില്ല. എവിടെനിന്നാണ് മമതയ്ക്ക് 34കോടി രൂപ കിട്ടിയത്?’

ബസുവിന്റെ വാക്കുകള്‍ നിര്‍ഭാഗ്യകരമാണെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞത്. അദ്ദേഹത്തോട് ഇത്തരം വാക്കുകള്‍ ഉപയോഗിക്കരുതെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ബുദ്ധദേവ് പറഞ്ഞു.