കോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന സി.പി.ഐ.എം 20ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. 152 ലോഗോകളില്‍ നിന്ന് ആലപ്പുഴ ജയന്‍ ആര്‍ട്‌സിലെ ആര്‍. അജയകുമാറിന്റെ ചിത്രമാണ് തിരഞ്ഞെടുത്തത്. ചിത്രകാരന്‍ പോള്‍ കല്ലാനോടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ലോഗോ തിരഞ്ഞെടുത്തത്.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ അഭിമാന ലോഗോ പാര്‍ട്ടിയുടെ വിപ്ലവ മണ്ണായ പുന്നപ്ര  വയലാര്‍ സമരത്തിന്റെ നാട്ടില്‍നിന്നാണെന്നത് ശ്രദ്ധേയമാണ്. കടല്‍ പശ്ചാത്തലത്തില്‍ പായ്കപ്പലും ചെങ്കൊടിയും പ്രതീക്ഷയുടെ രക്തനക്ഷത്രവും അടങ്ങുന്നതാണ് ജയകുമാര്‍ ഡിസൈന്‍ ചെയ്ത ലോഗോ.

Subscribe Us:

അടുത്തമാസം നടക്കുന്ന സി.പി.ഐ.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ലോഗോയും തയ്യാറാക്കിയത് ജയകുമാര്‍ തന്നെയാണ്. അണികളുടെ കൈകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ദീപശിഖയാണ് ജില്ലാ സമ്മേളനത്തിന്റെ ലോഗോയുടെ പശ്ചാത്തലം.

ലോഗോ രൂകല്‍പ്പനയില്‍ ഇതിന് മുമ്പും കഴിവ് തെളിയിആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി ജലമേളയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ലോഗോ വരച്ചത് ജയകുമാര്‍ ആണ് എട്ടു തവണ.

ചേര്‍ത്തലയിലും മാരാരിക്കുളത്തും നടന്ന കേരള സര്‍വകലാശാല കലോത്സവം, കായംകുളം ജലോത്സവത്തിനു വേണ്ടി രണ്ടു തവണ, ബീച്ച് ഫെസ്റ്റിനുവേണ്ടി രണ്ടു തവണ, വേള്‍ഡ് ഓപ്പണ്‍ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്, നാഷനല്‍ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്, ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്, കോമണ്‍വെല്‍ത്ത് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്, സംസ്ഥാന വോളിബോള്‍ ചാംപ്യന്‍ഷിപ് എന്നിവയിലെല്ലാം ജയകുമാര്‍ ഡിസൈന്‍ ചെയ്ത ലോഗോ ഉപയോഗിച്ചിട്ടുണ്ട്.

Malayalam news

Kerala news in English