Categories

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

cpim-20062009-rwതിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നും സംസ്ഥാന കമ്മിറ്റി നാളെയും മറ്റന്നാളുമായി ചേരും. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനര്‍ഥി നിര്‍ണ്ണയം യോഗം തീരുമാനിച്ചേക്കും. യോഗം നേരത്തെ നിശ്ചയിച്ചിരുന്നതാണെങ്കിലും നിയമസഭാ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അതിന്റെ അലോചനകളിലേക്ക് മാറും.

വന്‍കിട പദ്ധതികള്‍ സംബന്ധിച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രതികരണവും ഇന്നെത്തെ യോഗത്തില്‍ ചര്‍ച്ചയാവും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നേരെത്തെ ഈ യോഗത്തിന്റെ അജന്‍ഡയിലുണ്ട്. ആസിയാന്‍ കരാറിനെതിരെയുള്ള മനുഷ്യച്ചങ്ങല വിജയകരമായതും യോഗം വിലയിരുത്തും. ഔദ്യോഗിക നേതൃത്വത്തില്‍ തന്നെ വിള്ളലുകള്‍ വ്യക്തമാക്കുന്ന തരത്തില്‍ ഗുണ്ടാ-മാഫിയാ വിവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ ഉയര്‍ന്ന് വന്നേക്കാം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.