എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായി; കണ്ണൂരില്‍ പി.കെ ശ്രീമതി, കൊല്ലത്ത് ബേബി തന്നെ
എഡിറ്റര്‍
Wednesday 5th March 2014 4:26pm

cpim

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. കണ്ണൂരില്‍ പി.കെ ശ്രീമതി പാര്‍ട്ടി സ്ഥാനാര്‍ഥിയാകും. കൊല്ലത്ത് നിലവിലുള്ള എം.എ ബേബി തന്നെ മത്സരിക്കും.

വൈകുന്നേരത്തേടെ പുറത്തുവിട്ട രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വടകരയില്‍ എ.എന്‍ ഷംസീറിനേയും കോഴിക്കോട് എ വിജയരാഘവനേയും സ്ഥാനാര്‍ത്ഥികളായി മല്‍സരിക്കാന്‍ തീരുമാനമായി.

ഏഴ് മണ്ഡലങ്ങളില്‍ തീരുമാനമായില്ല. പൊന്നാനി, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി എന്നിവടങ്ങളിലെ സ്ഥാനാത്ഥി നിര്‍ണയമാണ് നീട്ടിവെച്ചത്. എന്നാല്‍ ഇത് ഇന്ന് രാത്രിയും നാളെയുമായി ചര്‍ച്ചചെയ്യുമെന്നാണ് സൂചന.

പാലക്കാട്ട് എം.ബി രാജേഷും ആലത്തൂരില്‍ പി.കെ ബിജുവും ആറ്റിങ്ങലില്‍ എ സമ്പത്തും മത്സരിക്കും. ആലപ്പുഴയില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബു മത്സരിക്കും. കാസര്‍ഗോട്ട് പി. കരുണാകരനെ വീണ്ടും മല്‍സരിപ്പിക്കാനാണ് തീരുമാനം. വ്യാഴാഴ്ച നടക്കുന്ന പാര്‍ട്ടി സംസ്ഥാനസമിതിയില്‍ ഈ സ്ഥാനാര്‍ഥിപട്ടിക സമര്‍പ്പിക്കും.

സി.പി.ഐ.എമ്മിന്റെ നാല് സിറ്റിംഗ് എം.പിമാര്‍ക്കും സീറ്റ് ലഭിച്ചു. വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിനിര്‍ണയം വൈകുന്നേരമുണ്ടാകും എന്നാണ് സൂചന. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി സീറ്റുകള്‍ സംബന്ധിച്ച് ഇന്നു തീരുമാനമെടുക്കില്ല.

പോളിറ്റ്ബ്യൂറോ അംഗങ്ങളില്‍ എം.എ ബേബി മാത്രമായിരിക്കും ഇത്തവണ മത്സരിക്കുന്നത്.കുണ്ടറ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആണ് എം.എ ബേബി. നിലവില്‍ ബേബിയുടെ സ്വാധീനം വിലയിരുത്തുമ്പോള്‍ കുണ്ടറയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നതിലേക്കാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Advertisement