എഡിറ്റര്‍
എഡിറ്റര്‍
യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ; എതിര്‍പ്പുമായി സി.പി.ഐ.എം കേരള ഘടകം
എഡിറ്റര്‍
Sunday 4th June 2017 5:09pm

 

ന്യൂദല്‍ഹി: സി.പി.ഐ.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭാംഗമാക്കുന്നതിനെതിരെ സി.പി.ഐ.എം കേരളഘടകം. രാജ്യസഭയില്‍ എത്തിക്കുന്നതിനായി കോണ്‍ഗ്രസ് പിന്തുണ തേടേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


Also read ‘ഭീഷണിക്ക് വഴങ്ങിയോ’; എംടിയുടെ മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് ‘മഹാഭാരത’മെന്നല്ല; ചിത്രമെത്തുക ‘രണ്ടാമുഴം’ എന്ന പേരില്‍


ബി.ജെ.പി കോണ്‍ഗ്രസ് സഖ്യങ്ങള്‍ വേണ്ടെന്നാണ് 21ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെന്ന് കോടിയേരി വ്യക്തമാക്കി. നേരത്തെയും സി.പി.ഐ.എം കേരളഘടകം സമാനമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും യെച്ചൂരിയെ രാജ്യസഭയില്‍ എത്തിക്കണമെന്ന നിലപാടാണ് പാര്‍ട്ടി ബംഗാള്‍ ഘടകത്തിന്.

പശ്ചിമബംഗാള്‍ സംസ്ഥാന സമിതിയോഗം ചേര്‍ന്ന് ഇത്തരത്തില്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനഘടകം ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ചാല്‍ അപ്പോള്‍ ചര്‍ച്ചചെയ്യാമെന്നായിരുന്നു പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.


Dont miss അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയ വിവാഹം കഴിക്കുന്നത് മതം മാറ്റാനെന്നു പറയുന്നവര്‍ കണ്ടു പഠിക്കണം അന്‍ഷിദയെയും ഗൗതമിനെയും


ആര്‍.എസ്.എസിന്റെ പ്രകടന തന്ത്രങ്ങളാണ് കേരളത്തിന് എതിരായ ദുഷ്പ്രചരണമെന്നും സമാധാനാന്തരീക്ഷം ദുര്‍ബലപ്പെടുത്താനേ അമിത് ഷായുടെ സന്ദര്‍ശനം ഉപകരിക്കുവെന്നും കോടിയേരി വിമര്‍ശിച്ചു.

Advertisement