കണ്ണൂര്‍: സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സഹകരണമേഖലയില്‍ പലിശരഹിത ബാങ്കിങ് തുടങ്ങുന്നു.

പാവപ്പെട്ടവരെ സഹായിക്കാനുളള സംവിധാനമെന്ന നിലക്കാണ് പലിശരഹിത ബാങ്കിനെ പാര്‍ട്ടി അവതരിപ്പിക്കുന്നത്. നിലവിലുളള ഇസ്ലാമിക് ബാങ്കുകളുടേത് പോലെ പലിശ പൂര്‍ണമായും ഒഴിവാക്കിയായിരിക്കും പുതിയ സംരഭം പ്രവര്‍ത്തിക്കുക.


Dont Miss മുസ്‌ലിമായി ജീവിക്കാന്‍ വേറെ എവിടെയും പോകേണ്ടതില്ല ; മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ഹാദിയയുടെ കത്തുകള്‍; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷഫീന്‍ 


നിലവില്‍ സഹകരണമേഖലയില്‍ പലിശരഹിത ബാങ്കിങ് സംരംഭത്തിന് തുടക്കം കുറിക്കുന്നതിനുളള തത്വത്തിലുളള തീരുമാനം മാത്രമാണ് ഇപ്പോഴുളളതെന്ന് ന്യൂനപക്ഷ സാംസ്‌കാരിക സമിതി ജില്ലാ കോ ഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റുമായ എം.ഷാജര്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ പിന്തുണയോടെ രൂപീകരിക്കപ്പെട്ട ന്യൂനപക്ഷ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലായിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുക.

സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കണ്ണൂരില്‍ നടന്ന ന്യൂനപക്ഷ സെമിനാറില്‍ പലിശരഹിത ബാങ്കിങ് സംവിധാനം തുടങ്ങുന്ന കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.

പ്രസ്തുത ആശയം നടപ്പില്‍ വരുത്തുന്നതിനുളള നിയമപരവും സാങ്കേതികവുമായ വിഷയങ്ങളില്‍ വിശദപഠനം നടത്തുമെന്നും ഷാജര്‍ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയിലെ 21 മുസ്ലിം ന്യൂനപക്ഷ സംഘങ്ങളുടെ ജില്ലാതല കൂട്ടായ്മയാണ് ന്യൂനപക്ഷ സാംസ്‌കാരിക സമിതി കോ ഓഡിനേഷന്‍ കമ്മിറ്റി.