എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല; കൊലപാതകത്തെ അപലപിക്കുന്നതായും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ്
എഡിറ്റര്‍
Friday 12th May 2017 8:14pm

 

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിജു വെട്ടേറ്റു മരിച്ച സംഭവത്തില്‍ സി.പി.ഐ.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ്. പ്രസ്താവനയിലൂടെയാണ് പാര്‍ട്ടിയ്ക്ക് കൊലപാതകത്തില്‍ യാതൊരുബന്ധവുമില്ലെന്ന് അറിയിച്ചത്


Also read ‘മിസ്റ്റര്‍ ഗേ വേള്‍ഡ് 2017’ പുരസ്‌കാരം ജോണ്‍ റസ്പാഡോയ്ക്ക്; മത്സരത്തിന്റെ വീഡിയോ കാണാം 


കൊലപാതകത്തെ ശക്തമായ് അപലപിക്കുന്നതായും പാര്‍ട്ടി പ്രസ്താവനയിലൂടെ പറഞ്ഞു. സര്‍വ്വകക്ഷി സമാധാന യോഗത്തിന് ശേഷം ജില്ലയില്‍ പല സ്ഥലങ്ങളിലും ആര്‍.എസ്.എസിന്റെ ഭാഗത്തു നിന്നും വലിയ പ്രകോപനമുണ്ടായിട്ടും ആത്മസംയമനം പാലിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തിട്ടുള്ളത്. സമാധാനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പാര്‍ട്ടി മുന്‍കൈയെടുക്കുകയുണ്ടായെന്നും ഈ സാഹചര്യത്തില്‍ ഈ കൊലപാതകം ന്യായീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

കൊലപാതകത്തിലെ കുറ്റവാളികളെ കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം നടത്തണമെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇന്ന് വൈകീട്ടാണ് പഴയങ്ങാടി കക്കംപാറ സ്വദേശിയായ ചുരക്കാട് ബിജു വെട്ടേറ്റ് മരിച്ചത്. സിപി.ഐ.എം പ്രവര്‍ത്തകനായിരുന്ന പയ്യന്നൂരിലെ സി.വി ധന്‍രാജ് വധത്തിലെ കുറ്റാരോപിതനായ ബിജു രണ്ട് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയിരുന്നത്.


Dont miss ‘രക്തം ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം’; ഒടുവില്‍ ആ വെള്ളച്ചാട്ടത്തിലെ ‘രക്ത’ത്തിനു പിന്നിലെ രഹസ്യം ലോകത്തിനു മുന്നില്‍ 


കക്കംപാറയിലെ ആര്‍.എസ്.എസ് കാര്യവാഹക് കൂടിയാണ് കൊല്ലപ്പെട്ട ബിജു. വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം ബിജുവിനെ വെട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കക്കംപാറയിലും പരിസരത്തും വന്‍സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Advertisement