എഡിറ്റര്‍
എഡിറ്റര്‍
‘സി.പി.ഐ.എം കോണ്‍ഗ്രസിന്റെ ശത്രുവല്ല’; വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും രമേശ് ചെന്നിത്തല
എഡിറ്റര്‍
Thursday 25th May 2017 3:25pm

തിരുവനന്തപുരം: ഭരണകക്ഷിയായ സി.പി.ഐ.എം കോണ്‍ഗ്രസിന്റെ ശത്രുവല്ലെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

സി.പി.ഐയുടെ മനോഭാവമെങ്കിലും സി.പി.ഐ.എം കാണിക്കണം. നരേന്ദ്രമോദിയ്‌ക്കെതിരായ പോരാട്ടത്തില്‍ മതേതര ശക്തികള്‍ ഒന്നിച്ച് നില്‍ക്കേണ്ടത് അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.


Also Read: ഞാന്‍ ഉപദേശിയോ പുണ്യാളനോ അല്ല ; അത്തരം സിനിമകള്‍ എബ്രിഡ് ഷൈന്‍ എടുക്കട്ടെ; ആക്ഷന്‍ ഹീറോ ബിജു പോലെ പോസിറ്റീവ് മെസ്സേജ് ഉള്ള സിനിമ എടുത്തൂടെയെന്ന ചോദ്യത്തിന് അല്‍ഫോണ്‍സിന്റെ മറുപടി


നേരത്തേ സര്‍ക്കാറിന്റെ ആഘോഷങ്ങള്‍ പലതും ധൂര്‍ത്താണെന്ന് ചെന്നിത്തല പ്രതികരിച്ചിരുന്നു. യോജിപ്പില്ലാത്ത മുന്നണിയും കെട്ടുറപ്പില്ലാത്ത ഭരണവുമാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലം നമ്മള്‍ കണ്ടത്. എ.ഐ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശീതസമരം

സര്‍ക്കാരിനെ നിഷ്‌ക്രിയമാക്കി. ഇന്ത്യാ ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ യോഗം കൂടി അവധിയെടുക്കാന്‍ തീരുമാനിക്കുന്നത്. സര്‍ക്കാരിന്റെ പ്രകടനത്തില്‍ പലരും നിരാശരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Don’t Miss: മോഹന്‍ലാലിന്റെ മഹാഭാരതം; കര്‍ണന്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായി


കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. ഉപദേശികളുടെ സര്‍ക്കാരാണിതെന്നും ഉപദേശകന്‍മാരെ തട്ടിയിട്ട് സെക്രട്ടറിയേറ്റില്‍ കൂടി നടക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പരിഹസിക്കുകയും ചെയ്തിരുന്നു.

Advertisement