ന്യൂദല്‍ഹി: അമേരിക്കയില്‍ ആരംഭിച്ച ‘വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍’ പ്രക്ഷോഭത്തിന്റെ മാതൃകയില്‍ കുത്തകവിരുദ്ധ പ്രക്ഷോഭം ഇന്ത്യയിലും ശക്തിപ്പെടുത്തണമെന്ന് സി.പി.ഐ.എം ആഹ്വാനം ചെയ്തു. വാള്‍ സ്ട്രീറ്റ് പ്രക്ഷോഭങ്ങള്‍ ഏറെ പ്രത്യാശ പകരുന്നതാണെന്ന് ചൊവ്വാഴ്ച ദല്‍ഹിയില്‍ സമാപിച്ച പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി.

കുത്തകകളെ സഹായിക്കാന്‍ സാമ്പത്തികാനുകൂല്യങ്ങള്‍ നല്‍കുന്ന ഭരണകൂടങ്ങള്‍ക്കെതിരായ ശക്തമായ ചെറുത്തുനില്‍പ്പാണിത്. വന്‍കിട ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നടത്തുന്ന കൊള്ളക്കെതിരായ ചെറുത്തുനില്‍പ്പാണ് ലോകത്താകമാനം അലയടിക്കുന്നതെന്നും യോഗം വിശദമാക്കി.

Subscribe Us:

ഹിസാര്‍ ലോക്‌സഭാ സീറ്റിലും മറ്റു മൂന്നിടങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനേറ്റ തിരിച്ചടി ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നത്. അദ്വാനി നടത്തുന്ന അഴിമതിവിരുദ്ധ യാത്ര ബി.ജെ.പിയുടെ കപടമുഖം വ്യക്തമാക്കുന്നതാണെന്നും പി.ബി ആരോപിച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം ഒന്നു മുതല്‍ ഏഴു വരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചിട്ടുണ്ട്.