എഡിറ്റര്‍
എഡിറ്റര്‍
‘സി.പി.ഐ.എമ്മുകാരെ ആക്രമിച്ച കേസിലെ ബി.ജെ.പിക്കാരെ പാര്‍ട്ടിയിലെടുക്കില്ല’
എഡിറ്റര്‍
Monday 27th January 2014 6:00pm

namo-vichar-munch

തിരുവനന്തപുരം: സി.പി.ഐ.എമ്മുകാരെ ആക്രമിച്ച കേസിലുള്‍പ്പെട്ട ബി.ജെ.പിക്കാരെ പാര്‍ട്ടിയിലെടുക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അറിയിച്ചു.

സി.പി.ഐ.എമ്മില്‍ ബി.ജെ.പി വിമതര്‍ ചേരാന്‍ പോകുന്നുവെന്ന വാര്‍ത്ത വിവിധ തരത്തിലുള്ള രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കവേയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പുതിയ അറിയിപ്പ്.

ബി.ജെ.പി വിമതരില്‍ പ്രതികളായ ആളുകളെ പാര്‍ട്ടിയിലെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യം ബി.ജെ.പി വിമത നേതാക്കളെ അറിയിച്ചു കഴിഞ്ഞുവെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു.

ബി.ജെ.പി വിമതര്‍ സി.പി.ഐ.എമ്മില്‍ ചേരുന്നതു സംബന്ധിച്ച് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനകള്‍ കാര്യങ്ങള്‍ അറിയാതെയാണെന്നും പിണറായി അഭിപ്രായപ്പെട്ടു.

എന്നാല്‍ പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് പെട്ടെന്ന് അംഗത്വം  നല്‍കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ സി.പി.ഐ.എമ്മിലേക്ക് വരുമെന്നറിയിച്ചിട്ടുള്ള മുന്‍ ബി.ജെ.പി നേതാവും നമോവിചാര്‍ മഞ്ച് നേതാവുമായ ഒ.കെ വാസുവിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന സുധീഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒ.കെ വാസുവിന് പങ്കുണ്ടെന്നായിരുന്നു ആരോപണം.

Advertisement