തിരുവനന്തപുരം: ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ സി പി ഐ എമ്മിന്റെ വളര്‍ത്തുപുത്രനാണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ലോട്ടറിക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരളം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ള നടത്തിയ തോമസ് ഐസക്കിനെ സംരക്ഷിക്കുന്ന സി പി ഐ എമ്മിന്റെ നടപടി അധാര്‍മ്മികമാണ്. അഴിക്കാന്‍ ശ്രമിക്കുന്തോറും ഐസക്കിന്റെ മുകളിലുള്ള കുരുക്ക് മുറുകുകയാണ്. കേരളത്തില്‍ ക്രമസമാധാനം ഇതുപോലെ മോശമായ സാഹചര്യം ഉണ്ടായിട്ടില്ലെന്നും കെ പി സി സി പ്രസിഡന്റ് ആരോപിച്ചു.