എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി
എഡിറ്റര്‍
Sunday 2nd March 2014 4:44pm

cpim

ന്യൂദല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐ.എമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.

24 നിയോജക മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്.

ലക്ഷ്യദ്വീപില്‍ ഡോ. മുനീര്‍, മംഗലാപുരത്ത് യാദവ് ഷെട്ടി എന്നിവര്‍ മത്സരിക്കും.

സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്.

വിഎസിനെതിരെ തല്‍ക്കാലം ഇപ്പോള്‍ അച്ചടക്കനടപടി ഉണ്ടാകില്ല.

കേരളത്തിലെ സംഘടന കാര്യങ്ങളില്‍ പിന്നീട് ചര്‍ച്ച ചെയ്യുമെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ സി.പി.ഐ,എമ്മിന് ദോഷം ചെയ്യുമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് വേണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

കേരളാ രക്ഷാ മാര്‍ച്ച് മികച്ച വിജയമായിരുന്നെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

Advertisement