എഡിറ്റര്‍
എഡിറ്റര്‍
ടി.പിയുടെ കുടുംബത്തിന് ഫണ്ട് പിരിച്ച സി.പി.ഐ.എം നേതാക്കളെ പുറത്താക്കി
എഡിറ്റര്‍
Friday 17th August 2012 4:21pm

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കുടുംബത്തിനായി ഫണ്ട് പിരിച്ച സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. പാര്‍ട്ടി പ്രവര്‍ത്തകരായ കെ.പി ചന്ദ്രന്‍, മുഹമ്മദ് സലീം, സാദിഖ് ചേലാട്ട് എന്നിവരെ പുറത്താക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. സി.പി.ഐ.എം കോഴിക്കോട് ജില്ലാകമ്മിറ്റിയുടേതാണ് തീരുമാനം.

Ads By Google

ജില്ലാകമ്മിറ്റി നിര്‍ദേശമനുസരിച്ച് കഴിഞ്ഞദിവസം കക്കോടി ഏരിയാ കമ്മിറ്റി, കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റി എന്നിവ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് കെ.പി ചന്ദ്രനെയും, മുഹമ്മദ് സലീമിനെയും സാദിഖ് ചേലാട്ടിനെയും പുറത്താക്കാനുള്ള തീരുമാനം

ഫണ്ട് പിരിവിന് നേതൃത്വം നല്‍കിയ എടച്ചേരി ലോക്കല്‍ കമ്മിറ്റിയംഗം കെ.എസ് ബിമലിനെതിരെയും നടപടിയുണ്ടാകും. ഇത് സംബന്ധിച്ച് ജില്ലാകമ്മിറ്റി കീഴ്ഘടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ടി.പിയുടെ കുടുംബത്തിനായുള്ള ഫണ്ട് ശേഖരണത്തില്‍ പങ്കെടുത്ത സി.പി.ഐ.എം പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കീഴ്ഘടകങ്ങള്‍ക്ക് ജില്ലാകമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകരെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

2012 ആഗസ്റ്റ് 5 നാണ് ടി.പി ചന്ദ്രശേഖരന്റെ കുടുംബത്തിനായി പിരിച്ച ഫണ്ട് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് നല്‍കിയത്. 19 ലക്ഷം രൂപയാണ് നല്‍കിയത്. ഫണ്ട് പിരിച്ചവരില്‍ സി.പി.ഐ.എം നേതാക്കളുള്‍പ്പെടെയുള്ള ടി.പിയുടെ സുഹൃത്തുക്കളുണ്ടായിരുന്നു. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സി.പി.ഐ.എമ്മിന് കനത്ത അടിയായിരുന്നു പാര്‍ട്ടി നേതാക്കളുടെ ഫണ്ട് പിരിവ്.

Advertisement